വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

യുഎസ്‌ 2.5 ലക്ഷം ഇന്ത്യക്കാർക്കു കൂടി വീസ നൽകും

ന്യൂഡൽഹി: യുഎസിൽ പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് ഈ വർഷം  കൂടുതൽ വീസ ലഭ്യമാക്കാൻ നടപടിയുമായി അമേരിക്ക. ഇതിന്റെ ഭാഗമായി രാജ്യത്തെ യുഎസ് കോൺസുലേറ്റുകളിൽ 2.5 ലക്ഷം നോൺ ഇമിഗ്രന്റ് (കുടിയേറ്റേതര)വീസ അഭിമുഖങ്ങൾക്കു കൂടി അവസരം ഒരുക്കും. വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, പ്രൊഫഷണലുകൾ എന്നിവർക്കെല്ലാം ഇതിന്റെ നേട്ടം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു പിന്നാലെയാണ് കൂടുതൽ വീസ അനുവദിക്കാൻ തീരുമാനമായത്.

ഈ വർഷം ഇതുവരെ 10 ലക്ഷം നോൺ ഇമിഗ്രന്റ് വീസ അഭിമുഖങ്ങൾ ഇൻഡ്യക്കാർക്കായി രാജ്യത്തെ യുഎസ് കോൺസുലേറ്റുകളിൽ അനുവദിച്ചുവെന്നാണു വിവരം. ഇത്തവണ പ്രോസസ് ചെയ്ത വിദ്യാർത്ഥി വീസകളുടെ എണ്ണവും റെക്കോർഡാണ്. 2024-ൽ ഇതുവരെ ആകെ 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ യുഎസിലേക്ക് യാത്ര ചെയ്തിട്ടുണ്ട്, ഇത് 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 35% വർദ്ധനവാണ്. കുറഞ്ഞത് ആറ് ദശലക്ഷം ഇന്ത്യക്കാർക്ക് ഇതിനകം യുഎസ് സന്ദർശിക്കാൻ നോൺ ഇമിഗ്രന്റ് വീസയുണ്ട്.

X
Top