ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

റബർ വില ഇടിക്കാൻ ടയർ കമ്പനികൾ

കോട്ടയം: റബർ ഉത്പാദന സീസൺ ആയതോടെ സംഘടിതമായി വില കുറയ്ക്കാൻ ടയർ കമ്പനികൾ ശ്രമം തുടങ്ങി. ആഗസ്റ്റ് മുതൽ ഫെബ്രുവരി വരെയാണ് സീസൺ.

ഉത്പാദനം വർദ്ധിക്കുന്നതോടെ കൂടുതൽ റബർ എത്തുമ്പോൾ വിപണിയിൽ ഇടപെടാതെ ടയർ കമ്പനികൾ മാറിനിൽക്കുന്നത് വിലയിടിയാൻ കാരണമാകും.

രണ്ട് മാസം മുമ്പ് 160 രൂപ വരെ ഉയർന്ന വില ടയർ ലോബിയുടെ ഇടപെടലോടെ ആർഎസ്.എസ് 4ന് 141 ഉം ഫൈവിന് 137.50 ഉം ആയി താഴ്ന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 8.39 ലക്ഷം ടൺ റബർ ഉത്പാദിപ്പിച്ചിരുന്നു. 8.3 ശതമാനം വളർച്ച ഉണ്ടായതായാണ് റബർ ബോർഡ് കണക്ക്. ഇത് ഭാവിയിലും വില ഇടിക്കുമെന്ന സൂചന നൽകുന്നു.

കാലാവസ്ഥ വ്യതിയാനവും കൂലി, വളം വിലവർദ്ധനവും കാരണം കൃഷി മുന്നോട്ടു കൊണ്ടുപോകാനാവാതെ ചെറുകിട കർഷകർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി.

10 ലക്ഷം കർഷകരെ ബാധിക്കും

ഷീറ്റ് ഇറക്കുമതിക്ക് പിന്നാലെ ലാറ്റക്സ് ഇറക്കുമതിക്കും വൻകിട കമ്പനികൾ നീക്കം തുടങ്ങി. ഷീറ്റ് വില ഉയരാത്ത സാഹചര്യത്തിൽ കർഷകർ ലാറ്റക്സ് സ്റ്റോക്ക് ചെയ്ത് വില ഉയരുമ്പോൾ വിൽക്കുകയാണ് പതിവ്. ലാറ്റക്സ് വില ഇടിയുന്നത് പത്തുലക്ഷത്തോളം കർഷകരെയാണ് ബാധിക്കുക.

ഒരു കിലോ റബർ ഉത്പാദിക്കാനുള്ള കുറഞ്ഞ ചെലവ് 200 രൂപയാണ്. വില സ്ഥിരതാ പദ്ധതിയിൽ കിലോയ്ക്ക് 170 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. വിപണി വിലയുമായുള്ള വ്യത്യാസം 30 രൂപയാണ്. ഇതാണ് കർഷകന് ലഭിക്കുന്നത്. ഇത് കൃഷി ചെലവിന് പോലും തികയില്ല.

X
Top