കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

എൽഐസിക്ക് പുതിയ രണ്ട് എംഡിമാർ

മുംബൈ: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൽ.ഐ.സി) പുതിയ മാനേജിംഗ് ഡയറക്ടർമാരായി എ. ജഗന്നാഥനെയും തബ് ലേഷ് പാണ്ഡെയെയും നിയമിച്ചു.

ജഗന്നാഥ് നിലവിൽ ഹൈദ്രാബാദിലെ സൗത്ത് സെൻട്രൽ സോണിലെ സോണൽ മാനേജരാണ്. പാണ്ഡെ മുംബയ് സെൻട്രൽ ഓഫീസിലെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.

ജഗന്നാഥിന് തിങ്കളാഴ്ച്ച മുതലും തബ് ലേഷിന് ഏപ്രിൽ ഒന്നുമുതലുമാണ് നിയമനം. മാനേജിംഗ് ഡയറക്ടറായിരുന്ന രാജ്കുമാർ വിരമിച്ച ഒഴിവിലും ബി.സി. പട്നായിക് എം.ഡി സ്ഥാനമൊഴിയുന്ന ഒഴിവിലുമാണ് നിയമനങ്ങൾ.

എൽ.ഐ.സിയുടെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന സിദ്ധാർത്ഥ മൊഹന്തിയെ മാർച്ച് 14 മുതൽ മൂന്ന് മാസത്തേക്ക് ആക്ടിംഗ് ചെയർപേഴ്സണായി സർക്കാർ കഴിഞ്ഞ ആഴ്ച നിയമിച്ചിരുന്നു.

മാർക്കറ്റിംഗ് വിഭാഗത്തിൽ പരിചയ സമ്പന്നനായ ജഗന്നാഥ് 1988 മുതൽ എൽ. ഐ.സിയിൽ പ്രവർത്തിക്കുന്നു. ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ അസോസിയേറ്റ് അംഗമാണ്.

1988ൽ എൽ. ഐസിയിലെത്തിയ തബ് ലേഷ് പാണ്ഡേ സ്വർണമെഡലോടെ അഗിക്കൾച്ചറൽ എൻജിനിയറിംഗിൽ ബി.ടെക് നേടിയ ആളാണ്.

X
Top