കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ഇന്ത്യൻ റെയിൽവേയുടെ 2 കമ്പനികൾക്ക് കൂടി കേന്ദ്രത്തിന്‍റെ നവരത്ന പദവി

ദില്ലി: റെയിൽവേയുടെ രണ്ട് കമ്പനികൾക്ക് കൂടി നവരത്ന പദവി നൽകി കേന്ദ്രസർക്കാർ.

ഐആ‍ർസിടിസി, ഐആർഎഫ്സി എന്നീ കമ്പനികളെയാണ് നവരത്ന പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ നവരത്ന പദവി ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണം 26 ആയി. റെയിൽവേയുടെ ലിസ്റ്റ് ചെയ്ത ഏഴ് സ്ഥാപനങ്ങളും ഇതോടെ നവരത്ന പദവി നേടി. നേട്ടത്തെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോർപ്പറേഷന് 4,270 കോടി രൂപയുടെ വാർഷിക വിറ്റുവരവും, 1,111 കോടിയുടെ ലാഭവും രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ റെയില്‍വേ ഫിനാന്സ് കോർപ്പറേഷന്‍ 26,644 കോടിയുടെ വാർഷിക വിറ്റുവരവും 6,412 കോടി ലാഭവുമാണ് നേടിയത്. നവരത്ന പദവി നേടുന്നതോടെ സ്ഥാപനങ്ങൾക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാന്‍ സാധിക്കും.

X
Top