കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

ട്വിറ്റര്‍ യുആര്‍എല്‍ എക്‌സ് ഡോട്ട് കോമിലേക്ക് ഔദ്യോഗികമായി മാറി

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ അതിന്റെ വെബ്‌സൈറ്റ് യുആര്‍എല്‍ ട്വിറ്റര്‍ ഡോട്ട് കോമില്‍ നിന്ന് എക്‌സ് ഡോട്ട് കോമിലേക്ക് (x.com) ഔദ്യോഗികമായി മാറി.

ഇക്കാര്യം ഇലോണ്‍ മസ്‌ക് അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
2022 ഒക്ടോബറിലാണ് ട്വിറ്ററിനെ 44 ബില്യന്‍ ഡോളറിന് ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ട്വിറ്ററിനെ എക്‌സ് എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുകയുമുണ്ടായി.

റീ ബ്രാന്‍ഡ് ചെയ്ത സമയത്ത് ഇനി മുതല്‍ ട്വീറ്റ് ഉണ്ടാകില്ലെന്നും പകരം പോസ്റ്റുകളെന്നായിരിക്കും അറിയപ്പെടുകയെന്നും അറിയിച്ചിരുന്നു. പേരും ട്വീറ്റുമൊക്കെ റീ ബ്രാന്‍ഡ് ചെയ്തപ്പോഴും മാറ്റമില്ലാതിരുന്നത് ട്വിറ്റര്‍ ഡോട്ട് കോം എന്ന ഡൊമെയ്‌നായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതും മാറ്റത്തിനു വിധേയമായി എക്‌സ് ഡോട്ട് കോമായി മാറിയിരിക്കുകയാണ്.
‘എക്‌സ്’നോട് ഒരു പ്രത്യേക അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് മസ്‌ക്.

ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം മസ്‌ക് പറഞ്ഞത് ട്വിറ്ററിനെ എക്‌സ് എന്നു പുനര്‍നാമകരണം ചെയ്യുമെന്നും ഒരു സൂപ്പര്‍ ആപ്പ് ആക്കി മാറ്റിയെടുക്കുമെന്നുമാണ്.

X
Top