ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

ടിവിഎസ് മോട്ടോർ കമ്പനിയുടെ അറ്റാദായത്തിൽ 47% വർധന

ചെന്നൈ: 2022 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ ചെന്നൈ ആസ്ഥാനമായുള്ള ടിവിഎസ് മോട്ടോർ കമ്പനിയുടെ അറ്റാദായം 46.8% വളർച്ച രേഖപ്പെടുത്തി 407.47 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 277.60 കോടി രൂപയായിരുന്നു.

വാഹന നിർമ്മാതാവിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകികൃത വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 5,619.41 കോടി രൂപയിൽ നിന്ന് 28.47% വർധിച്ച് 7,219.18 കോടി രൂപയായി.

രണ്ടാം പാദത്തിൽ കമ്പനിയുടെ ഇബിഐടിഡിഎ 31% വർധിച്ച് 737 കോടി രൂപയായപ്പോൾ, ഇബിഐടിഡിഎ മാർജിൻ 10 ശതമാനത്തിൽ നിന്ന് 10.2 ശതമാനം ആയി. അവലോകന പാദത്തിൽ ടിവിഎസ് മോട്ടോർ 10,27,437 യൂണിറ്റിന്റെ വിൽപ്പന രേഖപ്പെടുത്തി, 2021 സെപ്റ്റംബർ പാദത്തിൽ ഇത് 9,16,705 യൂണിറ്റുകളായിരുന്നു.

ഇവി തന്ത്രത്തിന്റെ ഭാഗമായി ടീമിനെ കൂടുതൽ വർധിപ്പിക്കുന്നതിനായി സോഫ്റ്റ്‌വെയർ, ഇലക്ട്രോണിക്‌സ്, ഡിജിറ്റൽ & അനലിറ്റിക്‌സ് എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തിയതായി കമ്പനി അറിയിച്ചു.

കഴിഞ്ഞ പാദത്തിലെ പ്രീമിയം മോട്ടോർസൈക്കിൾ വിൽപ്പന ഒന്നാം പാദത്തേക്കാൾ മെച്ചപ്പെട്ടെങ്കിലും, അർദ്ധചാലകങ്ങളുടെ തുടർച്ചയായ പരിമിതമായ ലഭ്യത കാരണം മുഴുവൻ ഡിമാൻഡും നിറവേറ്റാൻ കഴിഞ്ഞില്ലെന്ന് ടിവിഎസ് പറഞ്ഞു. മൂന്നാം പാദത്തിൽ വിതരണ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കപ്പെടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

X
Top