പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഒന്നരലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് ഐക്യൂബ്

മോട്ടര്‍സൈക്കിള്‍ വിപണിയിലെ ദക്ഷിണേന്ത്യയുടെ സ്വന്തം സാന്നിധ്യമാണ് ടിവിഎസ്. നിര്‍മാതാക്കളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായി 2020 ജനുവരിയില്‍ വിപണിയിലെത്തിയ മോഡലായിരുന്നു ഐക്യൂബ്. ഏറെ നവീന സവിശേഷതകളുള്ള ഈ മോഡല്‍ വളരെ പെട്ടന്നു തന്നെ ജനസ്രദ്ധ നേടി.

ഇപ്പോഴിതാ കേവലം 43 മാസത്തിനുള്ളില്‍ ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്. ഈ മാസം 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1.54 ലക്ഷത്തിനു മുകളിലാണ് ഐക്യൂബ് യൂണിറ്റുകളുടെ വില്‍പന.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെ പുതുക്കി വിപണിയിലെത്തിയ ഐക്യൂബ് വില്‍പനയില്‍ വലി വര്‍ധനയാണ് നേടിയെടുത്തത്. കൂടുതല്‍ സവിശേഷതകളും ഉയര്‍ത്തിയ ദൂരക്ഷമതയുമെല്ലാം ചേര്‍ന്നതോടെ ജനങ്ങള്‍ വാഹനത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

ജൂപ്പിറ്റര്‍ എന്ന നാച്ചുറല്‍ ആസ്പിരേറ്റഡ് എന്‍ജിന്‍ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ഇലക്ട്രിക് വാഹനമായതിനാല്‍ തന്നെ നിര്‍മാണ നിലവാരത്തില്‍ മറ്റ് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് ഐക്യൂബ് എന്നു പറയാം.

7 ഇഞ്ച്് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍, മ്യൂസിക് പ്ലെയര്‍ കണ്‍ട്രോള്‍, അലക്‌സ വോയ്‌സ് അസിസ്റ്റ്, ഒന്നിലേറെ ബ്ലൂടൂത്ത് കണക്ഷനുകള്‍ തുടങ്ങി ഒട്ടേറെ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

സ്റ്റാന്‍ഡേഡ്, എസ് എന്നിങ്ങനെ നിലവില്‍ 2 വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. 1.17 ലക്ഷം മുതല്‍ 1.2 ലക്ഷം വരെ (ഡല്‍ഹി ഓണ്‍റോഡ്) വിലയാണ് വാഹനത്തിനു നല്‍കേണ്ടത്.

മുന്തിയ വകഭേദമായ എസ്ടി എന്ന മോഡലിനെക്കുറിച്ച് നിര്‍മാതാക്കള്‍ സൂചിപ്പിച്ചിരുന്നെങ്കിലും നിലവില്‍ ഈ മോഡല്‍ വിപണിയിലെത്തിയിട്ടില്ല. 140 കിലോമീറ്റര്‍ വരെ ദൂരക്ഷമത ഈ വാഹനത്തിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

നിലവിലുള്ള വാഹനങ്ങളുടെ ദൂരപരിധി ശരാശരി 75 കിലോമീറ്ററുകളാണ്. സര്‍വീസ് ശൃംഘലയിലും വലിയ മുന്നേറ്റമാണ് ടിവിഎസ് നടപ്പിലാക്കുന്നത്. നിലവില്‍ 140 നഗരങ്ങളില്‍ ടിവിഎസ് ഐക്യൂബ് സെയില്‍സ്- സര്‍വീസ് നെറ്റ്വര്‍ക്ക് ലഭ്യമാണ്.

വൈകാതെ രാജ്യത്താകമാനം 200 കേന്ദ്രങ്ങളാക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

X
Top