
വാഷിങ്ടണ്‍: ഒരു ഡസനോളം രാജ്യങ്ങള്‍ക്ക് മേല്‍ 41 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. ഈ രാജ്യങ്ങളുമായുള്ള തങ്ങളുടെ വ്യാപാര കമ്മി തടയാന്‍ താരിഫിനാകുമെന്ന് ട്രമ്പ് പിന്നീട് പറഞ്ഞു.
കാനഡയ്ക്ക് മേല്‍ 35 ശതമാനവും തായ് ലന്റ് , കമ്പോഡിയ എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ 19 ശതമാനം വീതവും താരിഫ് ചുമത്താന്‍ യുഎസ് പ്രസിഡന്റ് തയ്യാറായിട്ടുണ്ട്. അതേസമയം മെക്‌സിക്കോയ്ക്ക് കൂടിയാലോചനകള്‍ക്കായി 90 ദിവസത്തെ സമയം അനുവദിച്ചു.
ആഗോള താരിഫ് 10 ശതമാനവും തങ്ങള്‍ വ്യാപാര കമ്മി നേരിടുന്ന രാജ്യങ്ങള്‍ക്ക് ശരാശരി 15 ശതമാനവും നികുതി ചുമത്തുമെന്ന് വൈറ്റ് ഹൗസ് അറിയിക്കുന്നു. പുതിയ തീരുവകള്‍ ഓഗസ്റ്റ് 7 മുതല്‍ പ്രാബല്യത്തില്‍ വരും.
ട്രമ്പ് തീരുവ ചുമത്തിയ രാജ്യങ്ങളുടെ പട്ടിക:
അഫ്ഗാനിസ്ഥാന്‍ 15%
അള്‍ജീരിയ 30%
അംഗോള 15%
ബംഗ്ലാദേശ് 20%
ബൊളീവിയ 15%
ബോസ്‌നിയയും ഹെര്‍സഗോവിനയും 30%
ബോട്‌സ്വാന 15%
ബ്രസീല്‍ 10%
ബ്രൂണൈ 25%
കംബോഡിയ 19%
കാമറൂണ്‍ 15%
ചാഡ് 15%
കോസ്റ്റാറിക്ക 15%
കോട്ട് ഡി ഐവയര്‍ 15%
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി 15%
കോംഗോ
ഇക്വഡോര്‍ 15%
യൂറോപ്യന്‍ യൂണിയന്‍ 0%-15%
ഇക്വറ്റോറിയല്‍ ഗിനിയ 15%
ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍ 10%
ഫിജി 15%
ഘാന 15%
ഗയാന 15%
ഐസ്ലാന്‍ഡ് 15%
ഇന്ത്യ 25%
ഇന്തോനേഷ്യ 19%
ഇറാഖ് 35%
ഇസ്രായേല്‍ 15%
ജപ്പാന്‍ 15%
ജോര്‍ദാന്‍ 15%
കസാക്കിസ്ഥാന്‍ 25%
ലാവോസ് 40%
ലെസോത്തോ 15%
ലിബിയ 30%
ലിച്ചെന്‍സ്‌റ്റൈന്‍ 15%
മഡഗാസ്‌കര്‍ 15%
മലാവി 15%
മലേഷ്യ 19%
മൗറീഷ്യസ് 15%
മോള്‍ഡോവ 25%
മൊസാംബിക്ക് 15%
മ്യാന്‍മര്‍ (ബര്‍മ) 40%
നമീബിയ 15%
ന്യൂസിലാന്‍ഡ് 15%
നിക്കരാഗ്വ 18%
നൈജീരിയ 15%
വടക്കന്‍ മാസിഡോണിയ 15%
നോര്‍വേ 15%
പാകിസ്ഥാന്‍ 19%
പാപ്പുവ ന്യൂ ഗിനിയ 15%
ഫിലിപ്പീന്‍സ് 19%
സെര്‍ബിയ 35%
ദക്ഷിണാഫ്രിക്ക 30%
ദക്ഷിണ കൊറിയ 15%
ശ്രീലങ്ക 20%
സ്വിറ്റ്‌സര്‍ലന്‍ഡ് 39%
സിറിയ 41%
തായ്വാന്‍ 20%
തായ്ലന്‍ഡ് 19%
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ 15%
ടുണീഷ്യ 25%
തുര്‍ക്കി 15%
ഉഗാണ്ട 15%
യുണൈറ്റഡ് കിംഗ്ഡം 10%
വാനുവാട്ടു 15%
വെനിസ്വേല 15%
വിയറ്റ്‌നാം 20%
സാംബിയ 15%
സിംബാബ്വെ 15%