വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഇന്ത്യാസ്റ്റാക്ക് ടെക് പാക്കേജില്‍ ഒപ്പിട്ട പുതിയ രാജ്യമായി ട്രിനിഡാഡ് ആന്റ് ടൊബാഗോ

ന്യൂഡല്‍ഹി: യുപിഐ (യൂണിഫൈഡ് പേയ്മന്റ് ഇന്റര്‍ഫേസ്) ഉപയോഗപ്പെടുത്തുന്ന പുതിയ കരീബിയന്‍ രാജ്യമായി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ.പാപ്പുവ ന്യൂ ഗിനിയ, ആന്റിഗ്വ & ബാര്‍ബുഡ, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നേരത്തെ യുപിഐ പ്രചാരത്തിലുണ്ട്.ശേഷി വികസനം, പരിശീലന പരിപാടികള്, മികച്ച സമ്പ്രദായങ്ങളുടെ കൈമാറ്റം, പൊതു ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, പൈലറ്റ് അല്ലെങ്കില് ഡെമോ സൊല്യൂഷനുകള് വികസിപ്പിക്കല് തുടങ്ങിയവ നടത്താന് ‘ഇന്ത്യ സ്റ്റാക്ക്’ ഉപയോഗിക്കാന്‍ ട്രിനിഡാഡ് ആന്ഡ് ടൊബാഗോ സന്നദ്ധത അറിയിച്ചു.

ഇതോടെ ഇന്ത്യ വികസിപ്പിച്ച യുപിഐ പോലുള്ള സാങ്കേതിക വിദ്യകള്‍ കരീബിയന്‍ രാജ്യത്തെത്താന്‍ സാഹചര്യമൊരുങ്ങി. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ ഓഗസ്റ്റില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ ഡിജിറ്റല്‍ പരിവര്‍ത്തന മന്ത്രി സെനറ്റര്‍ ഹസ്സല്‍ ബക്കസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.തുടര്‍ന്നാണ് സഹകരണം സാധ്യമായത്.

സാന്നിധ്യരഹിതവും കടലാസ് രഹിതവും പണരഹിതവുമായ സമൂഹത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ഇന്ത്യ. അതിന്റെ ഭാഗമായാണ് രാജ്യം യുപിഐ പോലുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചത്. ഇന്ത്യ സ്റ്റാക്ക് എന്നറിയപ്പെടുന്ന ഈ എപിഐകളില്‍ ആധാര്‍ ഓഥന്റിക്കേഷന്‍, ആദാര്‍ ഇ-കെവൈസി,ഇസൈന്‍,ഡിജിറ്റല്‍ ലോക്കര്‍,യൂണിഫൈഡ് പേയ്മന്റ് ഇന്‍ര്‍ ഫേസ്, ഡിജിറ്റല്‍ യൂസര്‍ കണ്‍സന്റ്, ജിഎസ്ടിഎന്‍,ബിബിപിഎസ്,ഇടിസി എന്നിവ ഉള്‍പ്പെടുന്നു.

ഇവ മറ്റ് വികസ്വര രാജ്യങ്ങളില്‍ സന്നിവേശിപ്പിക്കാന്‍ ഇന്ത്യ താല്‍പര്യപ്പെടുകയാണ്. തദ്ദേശീയ വിന്യാസം വിജയകരമായതിനെ തുടര്‍ന്നാണിത്. കരീബിയന്‍ രാഷ്ട്രങ്ങള്‍ക്ക് പുറമെ ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളും യുപിഐ ഉപയോഗിക്കാനുള്ള കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.

മാത്രമല്ല, മൗറീഷ്യസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ മുന്നേറുന്നു.

X
Top