ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതിതൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്ഇന്ത്യ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺകേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ലാഭവീതം 2.11 ലക്ഷം കോടിഎണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

സര്‍ക്കാര്‍ ബോണ്ടുകളിലെ വിദേശ നിക്ഷേപം കുറയുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പണപ്പെരുപ്പവും സര്‍ക്കാര്‍ കടമെടുപ്പും കാരണം യീല്‍ഡ് കുറയാന്‍ സാധ്യതയില്ലെന്നും ബോണ്ട് വിപണിയിലേയ്‌ക്കെത്തുന്ന വിദേശ നിക്ഷേപം അതുകൊണ്ടുതന്നെ കുറയുമെന്നും റിപ്പോര്‍ട്ട്. ഇന്ത്യന്‍ സോവറിന്‍ ബോണ്ടുകളിലെ വിദേശ നിക്ഷേപം 1.51 ട്രില്യണ്‍ രൂപയില്‍, മൊത്തം നിക്ഷേപത്തിന്റെ 1.65 ശതമാനം മാത്രമാണെന്ന് ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഡാറ്റ വെളിപെടുത്തുന്നു.

10 വര്‍ഷ ബോണ്ട് യീല്‍ഡ് 7.34 ശതമാനമാണ്. പോളിസി റിപ്പോ നിരക്കിനേക്കാള്‍ 100 ബേസിസ് പോയിന്റോളം കൂടുതല്‍. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റ് 15.43 ട്രില്യണ്‍ രൂപ കടമെടുക്കാന്‍ തീരുമാനിച്ചതിനാല്‍, ബെഞ്ച്മാര്‍ക്ക് യീല്‍ഡ് കുറയാന്‍ സാധ്യതയില്ല.

നവംബര്‍ മുതല്‍ 152.50 ബില്യണ്‍ രൂപയുടെ (1.85 ബില്യണ്‍ ഡോളര്‍) അറ്റ നിക്ഷേപമാണ് വിദേശ നിക്ഷപകര്‍ നടത്തിയത്. നിക്ഷേപത്തിന്റെ പ്രവാഹം വരും ദിവസങ്ങളിലും കുറയുമെന്നാണ് വിലയിരുത്തല്‍.

‘ഇന്ത്യയിലും ആഗോളതലത്തിലും നിലനില്‍ക്കുന്ന പണപ്പെരുപ്പം കാരണം പ്രവാഹം പ്രതീക്ഷിക്കേണ്ട. ബോണ്ട് വിപണിയിലെ വിദേശ നിക്ഷേപം ഇപ്പോള്‍ അവശ്യം വേണ്ടതിലും കുറവാണ്,’ അബര്‍ഡിന്‍, ഏഷ്യന്‍ സോവറിന്‍ ഡെബ്റ്റ് മേധാവി കെന്നത്ത് അകിന്‌റേ പറഞ്ഞു.

ബാങ്ക് പ്രതിസന്ധിയ്ക്കിടയിലും കേന്ദ്രബാങ്കുകള്‍ നിരക്കുയര്‍ത്തല്‍ തുടരുന്നു. 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് ഏപ്രിലില്‍ ആര്‍ബിഐ തയ്യാറായേക്കും. ഇതോടെ റിപ്പോ 6.75 ശതമാനമാകും.

ഫെഡ്‌ റിസര്‍വ് ഇതിനോടകം 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിമാന്റ് കുറയുന്ന പക്ഷം ബോണ്ട് വിപണിയില്‍ ആര്‍ബിഐ ഇടപെടല്‍ പ്രതീക്ഷിക്കുകയാണ് വിദഗ്ധര്‍.

X
Top