പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

വൈറ്റ് ടർട്ടിൽ സ്റ്റുഡിയോയെ ഏറ്റെടുത്ത് ട്രെയിലർ പാർക്ക് ഗ്രൂപ്പ്

മുംബൈ: ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിനായി മുംബൈ ആസ്ഥാനമായുള്ള വൈറ്റ് ടർട്ടിൽ സ്റ്റുഡിയോസിനെ ഏറ്റെടുത്ത് വിനോദ വിപണനത്തിലും ഉള്ളടക്ക നിർമ്മാണത്തിലും ഏർപ്പെട്ടിരിക്കുന്ന ആഗോള കമ്പനിയായ ട്രെയിലർ പാർക്ക് ഗ്രൂപ്പ്. പ്രാദേശികമായി നിർമ്മിക്കുന്ന ക്രിയേറ്റീവ് സൊല്യൂഷനുകൾ ഉപയോഗിച്ച് ആഗോള മാധ്യമങ്ങൾ, വിനോദം, ഗെയിമിംഗ്, ടെക്നോളജി ക്ലയന്റുകൾ എന്നിവയ്ക്ക് സേവനം നൽകുന്നതിന്  അതിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയും ഇൻ-മാർക്കറ്റ് കഴിവുകളും വികസിപ്പിക്കാൻ ഈ ഏറ്റെടുക്കൽ ട്രെയിലർ പാർക്കിനെ സഹായിക്കും. 2012-ൽ അങ്കിത് ഭാട്ടിയയും അവിനാഷ് രാജനും ചേർന്ന് സ്ഥാപിച്ച വൈറ്റ് ടർട്ടിൽ സ്റ്റുഡിയോയ്ക്ക് അത്യാധുനിക ഉള്ളടക്ക ആശയങ്ങളിലും നിർമ്മാണത്തിലും വൈദഗ്ധ്യമുണ്ട്.

ഏറ്റെടുക്കലിനുശേഷം, വൈറ്റ് ടർട്ടിൽ സ്റ്റുഡിയോ നിലവിലേത് പോലെ തന്നെ പ്രവർത്തിക്കും. 2026-ഓടെ തങ്ങളുടെ വരുമാനത്തിന്റെ 25 ശതമാനവും ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് ട്രെയിലർ പാർക്ക് ഗ്രൂപ്പ് പറഞ്ഞു. നിലവിൽ ആമസോൺ സ്റ്റുഡിയോസ്, ഡിസ്നി, എച്ച്ബിഒ, നെറ്റ്ഫ്ലിക്സ്, എക്സ്ബോക്സ് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ മീഡിയ, ടെക്നോളജി കമ്പനികൾ, നെറ്റ്‌വർക്കുകൾ, സ്റ്റുഡിയോകൾ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി ട്രെയിലർ പാർക്ക് ഗ്രൂപ്പ് ചേർന്ന് പ്രവർത്തിക്കുകയാണ്. ഈ ഏറ്റെടുക്കൽ ട്രെയിലർ പാർക്ക് ഗ്രൂപ്പിനെ ഇന്ത്യയിലെ തങ്ങളുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കും. 2021 ഓഗസ്റ്റിൽ ട്രെയ്‌ലർ പാർക്ക് ഗ്രൂപ്പിന് എറി സ്ട്രീറ്റിൽ നിന്നും ഒറിഗാമി ക്യാപിറ്റലിൽ നിന്നും വളർച്ചാ നിക്ഷേപം ലഭിച്ചിരുന്നു.

X
Top