ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ജിഎസ്ടി കൗണ്‍സിലിനെതിരെ വ്യപാരികള്‍

തിരുവനന്തപുരം: ജിഎസ്ടി കൗൺസിലിന്‍റെ വ്യാപാരിദ്രോഹ-ജനദ്രോഹ തീരുമാനങ്ങൾക്കെതിരെ അടുത്ത ജിഎസ്ടി കൗൺസിൽ യോഗം നടക്കുന്ന തമിഴ്നാട്ടിലെ മധുരയിൽ വ്യാപാരികളുടെ വമ്പിച്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭോപ്പാലിൽ ചേർന്ന കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ ഗവേണിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു. വ്യാപാരികളുടെ പ്രതികരണശേഷി അളക്കുന്ന നിലപാടാണ് ജിഎസ്ടി കൗൺസിലിന്‍റേത്. ജനങ്ങളെ എങ്ങനെ കൊള്ളയടിക്കാമെന്നതിന്‍റെ ഗവേഷണം നടക്കുന്ന സമിതി ആയി ജിഎസ്ടി കൗൺസിൽ അധപ്പതിച്ചിരിക്കുന്നുവെന്നും യോഗം കുറ്റപ്പെടുത്തി.

അരിക്കും മറ്റു ഭക്ഷ്യധാന്യങ്ങൾക്കും പാലിതര പാൽ ഉൽപ്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തിയവർ മനുഷ്യന്‍റെ ശവം സംസ്കരിക്കുന്നതു പോലും ലക്ഷൂറി ഇനത്തിലെ 18% നികുതി ഏർപ്പെടുത്തുവാൻ തയ്യാറെടുക്കുന്നത് നീതീകരിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.

X
Top