
കൊച്ചി: വില്‍പന സമ്മര്‍ദ്ദം മൂന്നാം ദിവസവും നീണ്ടതോടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നവംബര്‍ 21 ന് താഴ്ച വരിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 519 പോയിന്റ് താഴ്ന്ന് 61,145 ലെവലിലും നിഫ്റ്റി 50 148 പോയിന്റ് താഴ്ന്ന് 18,160 ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.
വിപണി താഴുകയാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി വിലയിരുത്തുന്നു. 18,100-18,000 ലെവലിലായിരിക്കും ഇനി സപ്പോര്‍ട്ട് ലഭ്യമാവുക. ഇവിടെ നിന്നും കുതിപ്പ് പ്രതീക്ഷിക്കാം.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,136-18,105 & 18,056
റെസിസ്റ്റന്‍സ്: 18,234 -18,265 – 18,314
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 42,242,-42,198 – 42,128
റെസിസ്റ്റന്‍സ്: 42,382 -42,426 & 42,496
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എച്ച്ഡിഎഫ്‌സി
ഐസിഐസിഐ ബാങ്ക്
ഡിവിസ് ലാബ്
എന്‍ടിപിസി
നെസ്ലെ ഇന്ത്യ
എംഫാസിസ്
വേള്‍പൂള്‍
എസ്ആര്‍എഫ്
കമ്മിന്‍സ് ഇന്ത്യ
പ്രധാന ഇടപാടുകള്‍
ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്: ക്വാണ്ട് മണി മാനേജേഴ്‌സ്, സ്‌പെഷ്യാലിറ്റി മറൈന്‍ കെമിക്കല്‍ മാനുഫാക്ചറിംഗ് കമ്പനിയില്‍ 6.5 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ ശരാശരി 452.59 രൂപ നിരക്കില്‍ സ്വന്തമാക്കി.
ഡെല്‍ഹിവെരി: മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍) പി.ടി.ഇ ഒ.ഡി.ഐ 48.54 ലക്ഷം ഇക്വിറ്റി ഓഹരികള്‍ 330 രൂപ നിരക്കില്‍ വാങ്ങി. നിക്ഷേപകനായ സിഎ സ്വിഫ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 1.84 കോടി ഓഹരികള്‍ 330.02 രൂപ നിരക്കില്‍ വിറ്റു. 2022 സെപ്റ്റംബറിലെ കണക്കനുസരിച്ച് സിഎ സ്വിഫ്റ്റ് 5.07 ശതമാനം അല്ലെങ്കില്‍ 3.68 കോടി ഓഹരികള്‍ ഡല്‍ഹി വെരിയില്‍ സ്വന്തമാക്കിയിരുന്നു.
അല്‍സ്‌റ്റോണ്‍ ടെക്‌സ്‌റ്റൈല്‍സ് (ഇന്ത്യ): പശ്ചിം ഫിനാന്‍സ് ആന്‍ഡ് ചിട്ടി ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ 2.3 ലക്ഷം ഓഹരികള്‍ 315.45 രൂപ നിരക്കില്‍ വിറ്റു. വിക്ടറി സോഫ്‌റ്റ്വെയര് 1.45 ലക്ഷം ഓഹരികള്‍ അതേ വിലയ്ക്ക് വിറ്റു. രണ്ട് നിക്ഷേപകരും ദിവസങ്ങളായി വില്‍പന തുടരുകയാണ്.
അഭിഷേക് ഇന്റഗ്രേഷന്‍ ലിമിറ്റഡ്: കൈലാഷ്‌ബെന്‍ അശോക് കുമാര്‍ പട്ടേല്‍ 18000 ഓഹരികള്‍ 29.94 രൂപ നിരക്കില്‍ വാങ്ങി.
ഈസിട്രിപ് പ്ലാനേഴ്‌സ്: ദരംപാല്‍ സത്യപാല്‍ ലിമിറ്റഡ് 2500000 ഓഹരിരഴ്ഡ 54.1 രൂപ നിരക്കില്‍ വില്‍പ നടത്തി. സെയ്ന്റ് കാപിറ്റല്‍ ഫണ്ട് 2200000 ഓഹരികള്‍ 52.5 രൂപ നിരക്കില്‍ വാങ്ങി.
ഗ്ലോബ് ഇന്റര്‍നാഷണല്‍ കാരിയേഴ്‌സ് ലിമിറ്റഡ്: സര്‍ള സിംഗാവി 204000 ഓഹരികള്‍ 44.75 രൂപ നിരക്കില്‍ വില്‍പന നടത്തി.
ജിപി പെട്രോളിയംസ് ലിമിറ്റഡ്: 43500 ഓഹരികള്‍ 40.94 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഇസെമോ ലിമിറ്റഡ്: 72644 ഓഹരികള്‍ ആശിഷ് റായി 86.15 രൂപ നിരക്കില്‍ വാങ്ങി.
ക്ഷിതിജ് പോളിലൈന്‍ ലിമിറ്റഡ്: വികാസ ഇന്ത്യ ഇഐഎഫ് ഫണ്ട് ഇന്‍ക്യൂബ് ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റീസ് 600000 ഓഹരികള്‍ 41.43 രൂപ നിരക്കില്‍ വാങ്ങി.
സോനു ഇന്‍ഫ്രാടെക് ലിമിറ്റഡ്: സംഭവ്‌നാഥ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്റ് ഫിനാന്‍സസ് 48000 ഓഹരികള്‍ 41.82 രൂപ നിരക്കില്‍ വില്‍പന നടത്തി.






