
ന്യൂഡല്‍ഹി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 632 പോയിന്റ് താഴ്ന്ന് 60,115 ലെവലിലും നിഫ്റ്റി50 187 പോയിന്റ് താഴ്ന്ന് 17,194 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ ദീര്‍ഘ ബെയറിഷ് കാന്‍ഡില്‍ രൂപം കൊണ്ടു.
തിരുത്തല്‍ തുടരുമെന്നതിന്റെ സൂചനയാണിത്, എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നു. 17750-18250 ലെവലില്‍ ഏകീകരണത്തിലാണ് സൂചിക. ഇരുവശത്തും നിര്‍ണായക ബ്രേക്ക്ഔട്ടിന് സാധ്യതയുണ്ട്.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,862- 17,798-17,694.
റെസിസ്റ്റന്‍സ്: 18,070- 18,134 -18,238.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,855- 41,657-41,336.
റെസിസ്റ്റന്‍സ്: 42,495- 42,693-43,013.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഒഎഫ്എസ്എസ്
മാരിക്കോ
എച്ച്ഡിഎഫ്‌സിബാങ്ക്
അബോട്ട് ഇന്ത്യ
കോള്‍ഗേറ്റ് പാമോലീവ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഐസിഐസിഐ ബാങ്ക്
ഒഎന്‍ജിസി
ആല്‍കെം
എച്ച്‌സിഎല്‍ ടെക്്
പ്രധാന ബള്‍ക്ക് ഇടപാടുകള്‍
ബില്‍കെയര്‍: രേഖ ജുന്‍ജുന്‍വാല 7.94 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാട് വഴി വില്‍പന നടത്തി. 46 രൂപ നിരക്കിലായിരുന്നു ഇടപാട്. ഗുട്ടിക്കൊണ്ട് വര ലക്ഷ്മി 8.24 ലക്ഷം ഓഹരികള്‍ 45.88 രൂപ നിരക്കില്‍ വാങ്ങി. കഴിഞ്ഞ സെഷനില്‍ ജുന്‍ജുന്‍വാല 1.35 ലക്ഷം ഓഹരികള്‍ വിറ്റിരുന്നു.
ടൂട്ടികോറിന്‍ ആല്‍ക്കലി കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ്: സിട്രിന്‍ ഫണ്ട് 40.10 ലക്ഷം ഓഹരികള്‍ 62.30 രൂപ നിരക്കില്‍ വില്‍പന നടത്തി. മെര്‍ക്കന്റൈല്‍ വെഞ്ച്വേഴ്‌സ് 40 ലക്ഷം ഓഹരികള്‍ അതേ നിരക്കില്‍ വാങ്ങി.
ബ്രൈറ്റ് സോളാര്‍ ലിമിറ്റഡ്: രോഹന്‍ ഗുപ്ത 123000 ഓഹരികള്‍ 5.94 രൂപ നിരക്കില്‍ വാങ്ങി.
ഗീക്കെ വയേഴ്‌സ് ലിമിറ്റഡ്: ജഗര്‍ലാമുഡി സുരേഷ് ബാബു 88776 ഓഹരികള്‍ 93.87 രൂപ നിരക്കില്‍ വില്‍പന നടത്തി. ആശാ ജെയിന്‍ 90000 ഓഹരികള്‍ 91.97 രൂപ നിരക്കില്‍ വില്‍പന നടത്തി. രുചി കാന്‍സാരിയ 54909 ഓഹരികള്‍ 90.95 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഹില്‍ട്ടണ്‍ മെറ്റല്‍ ഫോര്‍ജിംഗ് ലിമിറ്റഡ്: ദ്വാജ ഷെയേഴ്‌സ് ആന്റ് സെക്യൂരിറ്റീസ് 180000 ഓഹരികള്‍ 77.91 രൂപ നിരക്കില്‍ വാങ്ങി.
രാമ സ്റ്റീല്‍ ട്യൂബ്‌സ് ലിമിറ്റഡ്: നൊമൂറ സിംഗപ്പൂര്‍ ലിമിറ്റഡ് 500000 ഓഹരികള്‍് 42.8 രൂപ നിരക്കില്‍ വില്‍പന നടത്തി.






