കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കംപശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യഅടിസ്ഥാന സൗകര്യ മേഖലകളുടെ ഉൽപ്പാദനത്തിൽ 0.4% ഇടിവ്

17600 നിലനിര്‍ത്തി നിഫ്റ്റി, പ്രതീക്ഷ

കൊച്ചി: ചൊവ്വാഴ്ച വിപണി തുടര്‍ച്ചയായ രണ്ടാം പ്രതിദിന നഷ്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 184 പോയിന്റ് താഴ്ന്ന് 59727 ലെവലിലും നിഫ്റ്റി50 47 പോയിന്റ് താഴ്ന്ന് 17660 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

17,610 ല്‍ പിന്തുണ നേടിയ നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിരക്കിന് മുകളില്‍ ക്ലോസ് ചെയ്തു.ഏപ്രില്‍ 19 നെ സംബന്ധിച്ച് ഇത് പോസിറ്റീവ് ആണ്,’ എല്‍കെപി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ & ഡെറിവേറ്റീവ് അനലിസ്റ്റ് കുനാല്‍ ഷാ പറയുന്നു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,619- 17,582-17,523
റെസിസ്റ്റന്‍സ്: 17,739 – 17,776-17,835.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,146-42,055-41,907.
റെസിസ്റ്റന്‍സ്: 42,441-42,532-42,680.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍

എച്ച്ഡിഎഫ്‌സി എഎംസി
ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്
ഹണിവെല്‍ ഓട്ടോമേഷന്‍
കമ്മിന്‍സ് ഇന്ത്യ
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

ബള്‍ക്ക് ഡീലുകള്‍
അവലോണ്‍ ടെക്‌നോളജീസ്: ഗോള്‍ഡ്മാന്‍ സാച്ച്‌സ് അവലോണ്‍ ടെക്‌നോളജീസിന്റെ 32.63 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് (മൗറീഷ്യസ്) ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ശരാശരി 408.13 രൂപ നിരക്കില്‍ 4.45 ലക്ഷം ഓഹരികള്‍ വാങ്ങി. ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഇന്ത്യ ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോ ശരാശരി 412.91 രൂപ നിരക്കില്‍ 3.5 ലക്ഷം ഓഹരികള്‍ സ്വന്തമാക്കി.

X
Top