നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

പുതിയ ഉയരം തേടാന്‍ നിഫ്റ്റി

കൊച്ചി: വിപണി വീണ്ടും നേട്ടത്തിലായി. സെന്‍സെക്‌സ് 403 പോയിന്റുയര്‍ന്ന് 62,533 ലും നിഫ്റ്റി50 111 പോയിന്റുയര്‍ന്ന് 18,608 ലെവലിലും ചൊവ്വാഴ്ച ക്ലോസ് ചെയ്യുകയായിരുന്നു. ബുള്ളിഷ് കാന്‍ഡിലാണ് പ്രതിദിന ചാര്‍ട്ടില്‍ പ്രത്യക്ഷമായിരിക്കുന്നത്.

18650 ഭേദിക്കുന്ന പക്ഷം നിഫ്റ്റി പുതിയ ഉയരം തേടുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 18500 ലായിരിക്കും സപ്പോര്‍ട്ട്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18523-18493-18445
റെസിസ്റ്റന്‍സ്:18620-18650-18699.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:43,817-43766-43,683
റെസിസ്റ്റന്‍സ്: 43982-44033-44115

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍കെം
ഇന്ത്യ ഹോട്ടല്‍
എംഫസിസ്
ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്
എച്ച്ഡിഎഫ്‌സിലൈഫ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഐടിസി
എച്ച്ഡിഎഫ്‌സി ബാങ്ക്
ക്രോംപ്റ്റണ്‍

പ്രധാന ഇടപാടുകള്‍

ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റ്: ജനറല്‍ അറ്റ്ലാന്റിക് സിംഗപ്പൂര്‍ ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി കമ്പനിയിലെ 564 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.31.15 ലക്ഷം ഓഹരികള്‍ ശരാശരി 1,810.09 രൂപ നിരക്കില്‍ ഓഫ്ലോഡ് ചെയ്യുകയായിരുന്നു. ക്യാപിറ്റല്‍ ഇന്‍കം ബില്‍ഡര്‍ ശരാശരി 1,810 രൂപ നിരക്കില്‍ കമ്പനിയുടെ 30.43 ലക്ഷം ഓഹരികള്‍ വാങ്ങി.

ബോധി ട്രീ മള്‍ട്ടിമീഡിയ: വിഹാന്‍ ജയേഷ് സാവല 66000 ഓഹരികള്‍ 88.09 രൂപ നിരക്കില്‍ വാങ്ങി.

എസ്എംഐ ലിമിറ്റഡ്: ജെയ്ന്‍ അമിത് 120000 ഓഹരികള്‍ 19.23 നിരക്കില്‍ വില്‍പന നടത്തി.

ഗ്ലോബ് ടെക്‌സ്‌റ്റൈല്‍സ്: ഭാവിക സൂര്യകാന്ത് പരിഖ് 1300000 ഓഹരികള്‍ 4.85 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top