ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ഏകീകരണത്തിന് സാധ്യത

മുംബൈ: ആര്‍ബിഐ,പലിശനിരക്ക് തീരുമാനത്തിന് മുന്നോടിയായി ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. ചൊവ്വാഴ്ച, സെന്‍സെക്‌സ് 208 പോയിന്റ് താഴ്ന്ന് 62,626 ലെവലിലും നിഫ്റ്റി 58 പോയിന്റ് താഴ്ന്ന് 18643 ലെവലിലും ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.

ചാഞ്ചാട്ടം കുറയുന്നതിന്റെ സൂചനയാണ് ചെറിയ ബുള്ളിഷ് കാന്‍ഡിലെന്ന് ജിഇപിഎല്‍ ക്യാപിറ്റലിലെ എവിപി – ടെക്‌നിക്കല്‍ റിസര്‍ച്ച് വിദ്യാനന്‍ സാവന്ത് നിരീക്ഷിക്കുന്നു. ആര്‍എസ്‌ഐ താഴുന്നുവെങ്കിലും ഇപ്പോഴും 60 ന് മുകളിലാണ്. നിഫ്റ്റി, 18,886 നും 18,365 നും ഇടയില്‍ ഏകീകരണത്തിലാകാനുള്ള സാധ്യതയാണ് ദൃശ്യമാകുന്നത്.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18,596- 18,578 & 18,548
റെസിസ്റ്റന്‍സ്:18,655 – 18,673 – 18,702.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,086- 43,031 മിറ 42,943
റെസിസ്റ്റന്‍സ്:43,262 – 43,316 & 43,404

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്ക്
ട്രെന്റ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ലാലപത് പലാബ്
കോള്‍ഗേറ്റ്പാമോലിവ്
ഭാരതി എയര്‍ടെല്‍
പവര്‍ഗ്രിഡ്
ബയോകോണ്‍
ഡിവിസ് ലാബ്

പ്രധാന ഇടപാടുകള്‍
ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്സ്: ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ കമ്പനിയുടെ അര ശതമാനം ഓഹരികള്‍ തിരഞ്ഞെടുത്തു. ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് അതിന്റെ സ്‌മോള്‍ ക്യാപ് ഫണ്ട് വഴി കമ്പനിയിലെ 26.3 ലക്ഷം ഓഹരികള്‍ ഒരു ഓഹരിക്ക് ശരാശരി 182.97 രൂപ നിരക്കില്‍ സ്വന്തമാക്കി.

ന്യൂഡല്‍ഹി ടെലിവിഷന്‍: വികാസ ഇന്ത്യ ഇഐഎഫ് ഐ ഫണ്ട് 4.71 ലക്ഷം ഓഹരികള്‍ (0.7 ശതമാനം ഓഹരികള്‍) ശരാശരി 375.39 രൂപ നിരക്കില്‍ വിറ്റു. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ കുടൂതല്‍ ഓഹരികള്‍ ഇതോടെ വില്‍ക്കപ്പെട്ടു.
ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍: ഇന്‍വെസ്റ്റര്‍ മറീന III (സിംഗപ്പൂര്‍) പിടിഇ ലിമിറ്റഡ് 11.56 ലക്ഷം ഓഹരികളുടെ മുഴുവന്‍ ഷെയര്‍ഹോള്‍ഡിംഗ് ശരാശരി 3,200 രൂപ നിരക്കില്‍ വിറ്റു. ഇതോടെ ഓട്ടോ അനുബന്ധ കമ്പനിയില്‍ നിന്ന് അവര്‍ പുറത്തുകടന്നു. വൈറ്റ് ഓക്ക് ക്യാപിറ്റല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സ് എല്‍എല്‍പി 1.28 ലക്ഷം ഓഹരികളും അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി 2.4 ലക്ഷം ഓഹരികളും ഇന്ത്യ അക്കോണ്‍ ഐസിഎവി 3.33 ലക്ഷം ഓഹരികളും ശരാശരി 3,200 രൂപ നിരക്കില്‍ വാങ്ങി.

സഫയര്‍ ഫുഡ്സ് ഇന്ത്യ: ഇന്‍വെസ്റ്റര്‍ ഫെന്നല്‍ പ്രൈവറ്റ് ലിമിറ്റഡ് 6.01 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ കമ്പനിയിലെ 0.94 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റു, ശരാശരി വില 1,390 രൂപ.

വെരിറ്റാസ് (ഇന്ത്യ): സ്വാന്‍ എനര്‍ജി 152.15 രൂപ നിരക്കില്‍ കമ്പനിയില്‍ 6.6 ലക്ഷം ഓഹരികള്‍ (2.46 ശതമാനം) വാങ്ങി. പ്രമോട്ടര്‍ നിതി നിതിന്‍കുമാര്‍ ദിദ്വാനിയയാണ് ഇടപാടിലെ വില്‍പ്പനക്കാരന്‍. ഇതോടെ സ്വാന്‍ എനര്‍ജിയുടെ ഓഹരി 33.93 ശതമാനത്തില്‍ നിന്ന് 36.4 ശതമാനമായി ഉയര്‍ന്നു.

X
Top