ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവെന്ന് വിലയിരുത്തല്‍


കൊച്ചി: രണ്ട് ദിവസത്തെ കണ്‍സോളിഡേഷനും തിരുത്തലിനും ശേഷം വാങ്ങല്‍ ദൃശ്യമായ ദിവസമായിരുന്നു കഴിഞ്ഞുപോയത്. നിലവില്‍ നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും വെറും 200 പോയിന്റ് മാത്രം താഴെയാണ്. ബിഎസ്ഇ സെന്‍സെക്‌സ് 250 പോയിന്റ് ഉയര്‍ന്ന് 61,873 ലെവലിലും നിഫ്റ്റി50 74 പോയിന്റ് ഉയര്‍ന്ന് 18,403 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു. അനിശ്ചിതത്വമളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക 1.84 ശതമാനംതാഴ്ന്നതും ബുള്ളുകള്‍ സജീവമായി എന്നതിന്റെ സൂചനയാണ്. ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ്) 65 മാര്‍ക്കിന് മുകളില്‍ നില്‍ക്കുന്നു.

നിഫ്റ്റി50യുടെ ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവാണെന്ന് ജിഇപിഎല്‍ കാപിറ്റലിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് വിദ്‌ന്യാന്‍ സാവന്ത് നിരീക്ഷിച്ചു. 18500 ലെവലും ശേഷം 18650 ലെവലും സൂചിക ലക്ഷ്യം വച്ചേക്കാം. എന്നാല്‍ 18,282 ല്‍ താഴുന്ന പക്ഷം ബുള്ളിഷ് ട്രെന്‍ഡിന് കോട്ടം തട്ടും.

നിഫ്റ്റി50
സപ്പോര്‍ട്ട്: 18,315,-18,281- 18,225
റെസിസ്റ്റന്‍സ്: 18,427 -18,461- 18,517.

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 42,159-42,072- 41,930
റെസിസ്റ്റന്‍സ്: 42,442 – 42,530 – 42,671

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇന്‍ഫോസിസ്
എച്ച്ഡിഎഫ്‌സി
ഐഡിഎഫ്‌സി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
വോള്‍ട്ടാസ്
ജിഎസ്പിഎല്‍
ഏഷ്യന്‍ പെയ്ന്റ്
ടിസിഎസ്
പിവിആര്‍
ഐസിഐസിഐ ബാങ്ക്

പ്രധാന ഇടപാടുകള്‍
എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്: ഹെംസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പബ്ലിക് ലിമിറ്റഡ് കമ്പനി ഇഎംയുഎം കമ്പനിയുടെ 25.82 ലക്ഷം ഓഹരികള്‍ 198.48 രൂപ നിരക്കില്‍ ഏറ്റെടുത്തു. അതേസമയം സെഗാന്‍ടി ഇന്ത്യ മൗറീഷ്യസ് 33.73 ലക്ഷം ഓഹരികള്‍ 199.24 രൂപ നിരക്കില്‍ വില്‍പന നടത്തി.

ആല്‍സ്റ്റണ്‍ ടെക്‌സ്‌റ്റൈല്‍സ്: നിക്ഷേപകന്‍ പസ്ചിം ഫിനാന്‍സ്, ചിറ്റ് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് 1.35 ലക്ഷം ഓഹരികള്‍ 259.6 രൂപ നിരക്കില്‍ വില്‍പന നടത്തി. വിക്ടറി സോഫ്റ്റ് വെയര്‍ 1.45 ലക്ഷം ഓഹരികള്‍ അതേ നിരക്കില്‍ വില്‍പന നടത്തി.

ആര്‍ച്ചീസ് ലിമിറ്റഡ്: ദീരജ് ലോഹിയ 177907 ഓഹരികള്‍ 20.9 രൂപ നിരക്കില്‍ വാങ്ങി.

ബെസ്റ്റ് അഗ്രോലൈഫ് ലിമിറ്റഡ്: 147481 ഓഹരികള്‍ 1609.25 രൂപ നിരക്കില്‍ വിമല്‍കുമാര്‍ വാങ്ങി.

ഫ്രോഗ് സെല്‍സാറ്റ് ലിമിറ്റഡ്: കത്കര്‍ സഞ്ജയ് 136800 ഓഹരികള്‍ 228 രൂപ നിരക്കില്‍ വാങ്ങി. കത്കര്‍ ചായ സഞ്ചയ് 84000 ഓഹരികള്‍ അതേ നിരക്കില്‍ വാങ്ങി. കത്കര്‍ കൈലൈഷ് സഹേബാവോ 97200 ഓഹരികള്‍ അതേ നിരക്കില്‍ വാങ്ങി.

ഫ്യൂഷന്‍ മൈക്രോഫിനാന്‍സ് ലിമിറ്റഡ്: ജിഗ്നേഷ് വി ഷാ എച്ച്യുഎഫ് 524000 ഓഹരികള്‍ 339.31 രൂപ നിരക്കില്‍ വാങ്ങി. പിസി കോതാരി842000 ഓഹരികള്‍ 331.45 രൂപ നിരക്കില്‍ വാങ്ങി. മാസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി 552281 ഓഹരികള്‍ 339.28 രൂപ നിരക്കില്‍ വാങ്ങി.

ഹൈടെക് പൈപ്‌സ് ലിമിറ്റഡ്: മഹേഷ് ദിനകര്‍ വെയ്‌സ് 89000 ഓഹരികള്‍ 630.48 രൂപ നിരക്കില്‍ വില്‍പന നടത്തി.

സുമിത് വുഡ്‌സ് ലിമിറ്റഡ്: അനീഷ ഫിന്‍കാപ് കണ്‍സള്‍ട്ടന്‍സ് 229245 ഓഹരികല്‍ 23.7 രൂപ നിരക്കില്‍ വില്‍പന നടത്തി. ആര്‍ക്ക് ഫിനാന്‍സ് ലിമിറ്റഡ് 188268 ഓഹരികള്‍ അതേ നിരക്കില്‍ വില്‍പന നടത്തി.

എഫ്‌ഐഐ, ഡിഐഐ ഡാറ്റ
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 221.32 കോടി രൂപയുടെ അറ്റ വില്‍പനക്കാരായി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ നവംബര്‍ 15 ന് 549.28 കോടി രൂപയുടെ ഓഹരികള്‍ അറ്റ വില്‍പന നടത്തി.

X
Top