
ന്യൂഡല്‍ഹി: അവസാന 90 മിനുറ്റുകളിലെ വാങ്ങല്‍ നവംബര്‍ 7 ന് നിഫ്റ്റിയെ ഉയര്‍ത്തി. 86 പോയിന്റ് നേട്ടത്തില്‍ സൂചിക 18,203 ലെവലില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. സെന്‍സെക്‌സ് 235 പോയിന്റ് സ്വന്തമാക്കി 61,185 ലെവലില്‍ ക്ലോസ് ചെയ്തു.
പ്രതിദിന ചാര്‍ട്ടിലെ ഡോജി പാറ്റേണ്‍ അനിശ്ചിതത്വത്തെയാണ് കുറിക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലസിറ്റ് നാഗരാജ് ഷെട്ടി പറയുന്നു. 18,255 നു മുകളിലെ ട്രേഡ് നെഗറ്റീവ് മാനസിക നില ഇല്ലാതാക്കും.
സൂചിക 18350-18,600 ലക്ഷ്യം വയ്ക്കുമ്പോള്‍ 18,100 ലായിരിക്കും പിന്തുണ ലഭ്യമാവുക. ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവാണെന്നും ഷെട്ടി വിലയിരുത്തി.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,101-18,056 -17,984
റെസിസ്റ്റന്‍സ്: 18,247- 18,292 – 18,365
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 41,328-41,328 – 41,159
റെസിസ്റ്റന്‍സ്: 41,770 -41,874 – 42,043
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇന്റലക്ട്
കോള്‍ഗേറ്റ് പാമോലീവ്
ഐസിഐസിഐ ബാങ്ക്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഭാരതി എയര്‍ടെല്‍
സണ്‍ ഫാര്‍മ
എച്ച്ഡിഎഫ്‌സി ലൈഫ്
കൊടക് ബാങ്ക്
എസ്ബിഐ കാര്‍ഡ്
എച്ച്ഡിഎഫ്‌സി
പ്രധാന ഇടപാടുകള്‍
വെരിറ്റാസ് (ഇന്ത്യ): സ്വാന്‍ എനര്‍ജി 8.1 ലക്ഷം അധിക ഇക്വിറ്റി ഓഹരികള്‍ വാങ്ങി.ശരാശരി 124 രൂപ നിരക്കിലായിരുന്നു ഇടപാട്. പ്രമോട്ടര്‍ നിതി നിതിന്‍കുമാര്‍ ദിദ്വാനി ഓഹരികള്‍ വില്‍പന നടത്തി.
ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്: 1778000 ഓഹരികള്‍ 15.39 രൂപ നിരക്കില്‍ വൃദ്ധി വില്‍പന നടത്തി.
മംഗളം ഓര്‍ഗാനിക്‌സ് ലിമിറ്റഡ്: 43728 ഓഹരികള്‍ 613.99 രൂപ നിരക്കില്‍ കൃഷ്ണമൂര്‍ത്തി നാരായണന്‍ ഐയ്യര്‍ വാങ്ങി.
സുമയ്യ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്: അഭയ് നരെയ്ന്‍ ഗുപ്ത 248974 ഓഹരികള്‍ 47.42 രൂപ നിരക്കില്‍ വില്‍പന നടത്തി.
കോസ്റ്റല്‍ കോര്‍പറേഷന്‍ ലിമിറ്റഡ്: വാള്‍ഫോര്‍ട്ട് പിഎംഎസ് ആന്‍ഡ് അഡൈ്വസറി സര്‍വീസസ് 74102 ഓഹരികള്‍ 275 രൂപ നിരക്കില്‍ വാങ്ങി. സത്യശ്രീ അജന്ത 124320 ഓഹരികള്‍ അതേവിലയില്‍ വില്‍പന നടത്തി.
സെപ്തംബര്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍, നല്‍കോ, ബജാജ് കണ്‍സ്യൂമര്‍ കെയര്‍, ബല്‍റാംപൂര്‍ ചിനി മില്‍സ്, ബാര്‍ബിക്യൂനേഷന്‍ ഹോസ്പിറ്റാലിറ്റി, ദീപക് നൈെ്രെടറ്റ്, എഡല്‍വെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഞ്ചിനീയേഴ്‌സ് ഇന്ത്യ, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, ന്യൂവോക്കോ വിസ്റ്റാസ് കോര്‍പ്പറേഷന്‍, പെട്രോനെറ്റ് എല്‍എന്‍ജി, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, പ്രസ്റ്റീജ് എസ്‌റ്റേറ്റ്‌സ് പ്രൊജക്റ്റുകള്‍, ക്വെസ് കോര്‍പ്പ്, സ്റ്റാര്‍ ഹെല്‍ത്ത്, ട്രാക്‌സണ്‍ ടെക്‌നോളജീസ് എന്നീ കമ്പനികള്‍ തങ്ങളുടെ സെപ്തംബര്‍ പാദഫല പ്രഖ്യാപനം ബുധനാഴ്ച നടത്തും.