
കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തിലാകാന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കായി.ബിഎസ്ഇ സെന്‍സെക്‌സ് 375 പോയിന്റ് ഉയര്‍ന്ന് 61,121 ലെവലിലും നിഫ്റ്റി 50 133 പോയിന്റ് ഉയര്‍ന്ന് 18,145 പോയിന്റിലും ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ഡോജി കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.
18,096 എന്ന ഉയര്‍ന്ന സ്വിംഗ് ഹൈയ്ക്ക് മുകളിലാണ് വിലകളെന്നും, ആര്‍എസ്‌ഐ (ആപേക്ഷിക ശക്തി സൂചിക) അനുബന്ധ സ്വിംഗ് ഹൈയെ മറികടന്നെന്നും ജിഇപിഎല്‍ കാപിറ്റല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് എവിപി വിദ്‌ന്യാന്‍ സാവന്ത് നിരീക്ഷിക്കുന്നു. മുന്നേറ്റം തുടരുമെന്നതിന്റെ സൂചനയാണിത്. നിഫ്റ്റി ആദ്യം 18,604 ലേയ്ക്കും പിന്നീട് 18,350 ലേയ്ക്കും നീങ്ങുമെന്ന് വിപണി വിദഗ്ധര്‍ കരുതുന്നു.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,083- 18,056 & 18,011
റെസിസ്റ്റന്‍സ്: 18,171-18,198- 18,243.
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 41,198,-41,083 – 40,896
റെസിസ്റ്റന്‍സ്: 41,572- 41,687 – 41,874
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
ഐടിസി
എച്ച്ഡിഎഫ്‌സി
ആക്‌സിസ് ബാങ്ക്
ബയോകോണ്‍
ബ്രിട്ടാനിയ
എച്ച്‌സിഎല്‍ ടെക്
ഒഎഫ്എസ്എസ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഗോദ്‌റേജ് കണ്‍സ്യൂമര്‍
പ്രധാന ഇടപാടുകള്‍
ഗണേഷ ഇക്കോസ്ഫിയര്‍ ലിമിറ്റഡ്: സെക്യൂര്‍ക്രോപ് സെക്യൂരിറ്റീസ് ഇന്ത്യ കമ്പനിയുടെ 115000 ഓഹരികള്‍ 817.01 നിരക്കില്‍ വില്‍പന നടത്തി.
നക്കോഡ ഗ്രൂപ്പ് ഓഫ് ഇന്ത്യ ലിമിറ്റഡ്: ജയേഷ് ചൗദരി 150377 ഓഹരികള്‍ 126.93 രൂപ നിരക്കില്‍ വില്‍പന നടത്തി.
പിരാമല്‍ ഫാര്‍മ ലിമിറ്റഡ്: ബ്ലാക്ക്‌റോക്ക് അഡൈ്വസേഴ്‌സ് എല്‍എല്‍സി അക്കൗണ്ട് ദ മാസ്റ്റര്‍ ട്രസ്റ്റ് ബാങ്ക് ഓഫ് ജപ്പാന്‍ 31097 ഓഹരികള്‍ 158.49 രൂപ നിരക്കില്‍ വാങ്ങി. ബ്ലാക്ക്‌റോക്ക് അഡൈ്വസേഴ്‌സ് എല്‍എല്‍സി അക്കൗണ്ട് ദ മാസ്റ്റര്‍ ട്രസ്റ്റ് ബാങ്ക് ഓഫ് ജപ്പാന്‍ 14066087 ഓഹരികള്‍ 158.88 രൂപ നിരക്കില്‍ വില്‍പന നടത്തി.
രാമ സ്റ്റീല്‍ ട്യൂബ്‌സ് ലിമിറ്റഡ്: കേഡിയ ഫിന്‍ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ 500000 ഓഹരികള്‍ 157.5 രൂപ നിരക്കില്‍ വില്‍പന നടത്തി.
ടിആര്‍എഫ് ലിമിറ്റഡ്: 93043 ഓഹരികള്‍, മാന്‍സി ഷെയേഴ്‌സ് ആന്റ് സ്‌റ്റോക്ക് അഡൈ്വസേഴ്‌സ് 155.2 രൂപ നിരക്കില്‍ വില്‍പന നടത്തി.
ആക്‌സിസ് ബാങ്ക് ലിമിറ്റഡ്: ബിസി ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് 16680000 ഹരികള്‍ 891.38 രൂപ നിരക്കില്‍ വില്‍പന നടത്തി.
സെപ്തംബര്‍ പാദ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
മഹീന്ദ്രആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇഐഎച്ച് ,ഗതി, ജെകെ പേപ്പര്‍, കെഎസ്ബി,എംടിഎആര്‍ ടെക്‌നോളജീസ്, അദാനി ട്രാന്‍സ്മിഷന്‍, ഡാല്‍മിയ ഭാരത്,ഗ്രാവിറ്റ ഇന്ത്യ,കജാരിയ സെറാമിക്‌സ്, മഹീന്ദ്ര ഹോളിഡേയ്‌സ് & റിസോര്‍ട്ട്‌സ് ഇന്ത്യ, പ്രോക്ടര്‍ & ഗാംബിള്‍ ഹൈജീന്‍ & ഹെല്‍ത്ത് കെയര്‍, റെഡിംഗ്ടണ്‍, എസ്‌ഐഎസ്, ത്രിവേണി ടര്‍ബൈന്‍