
കൊച്ചി: തുടര്‍ച്ചയായ നാലാം സെഷനിലും മുന്നേറ്റം തുടര്‍ന്ന നിഫ്റ്റി50, ചൊവ്വാഴ്ച 18,000 എന്ന നിര്‍ണ്ണായക മേഖല ഭേദിച്ചു. ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, എഫ്എംസിജി, മെറ്റല്‍ ഓഹരികളുടെ പിന്തുണയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 456 പോയിന്റ് ഉയര്‍ന്ന് 60,571ലും നിഫ്റ്റി 134 പോയിന്റ് ഉയര്‍ന്ന് 18,070ലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.
‘5 മാസത്തിന് ശേഷം 18,000 ത്തിന് മുകളില്‍ ക്ലോസ് ചെയ്ത നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ ഹയര്‍ ടോപ്പ്, ഹയര്‍ബോട്ടം നിലനിര്‍ത്തി.വിപണി വികാരം പോസിറ്റീവാണെന്നതിന്റെ സൂചനയാണിത്’, ജിഇപിഎല്‍, എവിപി ടെക്‌നിക്കല്‍ റിസര്‍ച്ച് വിദ്‌ന്യാന്‍ സാവന്ത് നിരീക്ഷിക്കുന്നു.
ആര്‍എസ്‌ഐ (ആപേക്ഷിക ശക്തി സൂചിക) 65മാര്‍ക്കിന് മുകളില്‍ നില്‍ക്കുന്നത് പോസിറ്റീവ് മൊമന്റത്തിന്റെ സൂചനയാണെന്നും സാവന്ത് പറഞ്ഞു.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,027-17,985
റെസിസ്റ്റന്‍സ്: 18,100 – 18,131
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,743-40,613
റെസിസ്റ്റന്‍സ്: 40,954 – 41,034
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി ലൈഫ്
ആല്‍ക്കെം
ബജാജ് ഓട്ടോ
പിഎഫ്‌സി
ഐസിഐസിഐ ബാങ്ക്
ആര്‍ഇസി ലിമിറ്റഡ്
ഒഎഫ്എസ്എസ്
നെസ്ലെ
എംഎഫ്എസ്എല്‍
പവര്‍ഗ്രിഡ്
പ്രധാന ഇടപാടുകള്‍
ആമി ഓര്‍ഗാനിക്‌സ്: പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് 9,53,420 ഇക്വിറ്റി ഷെയറുകള്‍ 2.6% ഓഹരി പങ്കാളിത്തം സ്വന്തമാക്കി. സ്‌മോള്‍ ക്യാപ് വേള്‍ഡ് ഫണ്ട് ഇങ്ക് 15,96,540 എണ്ണം അഥവാ 4.38% ഓഹരികള്‍ ശരാശരി 25 രൂപ നിരക്കില്‍ വാങ്ങി. പ്രൊമോട്ടര്‍ ശീതല്‍ നരേഷ്ഭായ് പട്ടേല്‍, പരുള്‍ ചേതന്‍കുമാര്‍ വഗാസിയ എന്നിവര്‍ 3 ലക്ഷം ഓഹരികളും വീരേന്ദ്ര നാഥ് മിശ്ര, കിരണ്‍ബെന്‍ ഗിരീഷ്ഭായ് ചൊവതി എന്നിവര്‍ യഥാക്രമം 3 ലക്ഷം, 10 ലക്ഷം ഓഹരികളും വില്‍പന നടത്തി.
എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി: അബ്രഡ്ന്‍ (മൗറീഷ്യസ് ഹോള്‍ഡിംഗ്‌സ്) 2006 ലിമിറ്റഡ് 4.3 കോടി ഇക്വിറ്റി ഷെയറുകള്‍ വിറ്റു. ഇടപാട് ഓഹരിയൊന്നിന് 574.15 രൂപ നിരക്കില്‍.






