
മുംബൈ: കുതിപ്പ് തുടരാനാകാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്നലെ നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 49 പോയിന്റ് ഇടിവില്‍ 59197 ലും നിഫ്റ്റി50 10 പോയിന്റ് നഷ്ടപ്പെടുത്തി 17,656 ലും ക്ലോസ് ചെയ്യുകയായിരുന്നു. 50-60 റെയ്ഞ്ചിലുള്ള ആര്‍എസ്‌ഐ ഇന്‍ഡിക്കേറ്റര്‍ സൂചിപ്പിക്കുന്നത് ഹ്രസ്വകാല മന്ദഗതിയാണെന്ന് ജിഇപിഎല്‍ ക്യാപിറ്റല്‍ എവിപി-ടെക്‌നിക്കല്‍ റിസര്‍ച്ച് വിദ്യാന്‍ സാവന്ത് നിരീക്ഷിക്കുന്നു.
17,777 (5 ദിവസം ഉയര്‍ന്നത്) , 18,000 (സ്വിംഗ് ഹൈ) എന്നീ മേഖലകളില്‍ നിഫ്റ്റി പ്രതിരോധം തീര്‍ക്കും. അതേസമയം 17,476 (3 ദിവസം താഴ്ന്നത്), തുടര്‍ന്ന് 17,380 (ഗ്യാപ്പ് സപ്പോര്‍ട്ട്) ലെവലുകളായിരിക്കും സപ്പോര്‍ട്ട്.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,574-17,492
റെസിസ്റ്റന്‍സ്: 17,751-17,846
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 39,463-39,259
റെസിസ്റ്റന്‍സ്: 39,972-40,278
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
സിന്‍ജീന്‍
നവിന്‍ ഫഌറിന്‍
എസ്ബിഐ ലൈഫ്
വോള്‍ട്ടാസ്
മാരിക്കോ
എച്ചിഡിഎഫ്‌സി ബാങ്ക്
പിഎഫ്‌സി
അബോട്ട് ഇന്ത്യ
ഐടിസി
ബജാജ് ഓട്ടോ
പ്രധാന ഇടപാടുകള്‍
ഡ്രീംഫോക്ക്‌സ് സര്‍വീസസ്: മിറേ അസറ്റ് ഇന്ത്യ മിഡ്ക്യാപ്പ ഫോക്കസ് ഇക്വിറ്റി മാസ്റ്റര്‍ ഇന്‍വസ്റ്റമെന്റ് ട്രസ്റ്റ് കമ്പനിയുടെ 3,03,446 ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ സ്വന്തമാക്കി. ഓഹരിയൊന്നിന് 471.51 രൂപയ്ക്കായിരുന്നു ഇടപാട്.
ഹാറ്റ്‌സണ്‍ അഗ്രോ പ്രൊഡക്ട്: പ്രമോട്ടര്‍ രാജ ഗണേശന്‍ ചന്ദ്രമോഗന്‍ 27.20 ലക്ഷം (1.26%) ഇക്വിറ്റി ഷെയറുകള്‍ വില്‍പന നടത്തി. ഓഹരിയൊന്നിന് 987.8 രൂപ നിരക്കിലായിരുന്നു വില്‍പ്പന.
സിന്‍ജീന്‍ ഇന്റര്‍നാഷണല്‍: പ്രമോട്ടര്‍ ബയോകോണ്‍ 2,17,89,164 ഇക്വിറ്റി ഷെയറുകള്‍ (5.4 ശതമാനം) വിറ്റു. ഒരു ഓഹരിക്ക് ശരാശരി 560.04 രൂപ നിരക്കിലായിരുന്നു വില്‍പന. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് 28,28,510 ഇക്വിറ്റി ഓഹരികള്‍ ശരാശരി 560 രൂപ നിരക്കില്‍ വാങ്ങി.






