
മുംബൈ: മികച്ച വാങ്ങല്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകളെ ഉയര്‍ത്തി. ബിഎസ്ഇ സെന്‍സെക്‌സ് 550 പോയിന്റ് ഉയര്‍ന്ന് 58,961 ലെവലിലും നിഫ്റ്റി50 175 പോയിന്റുയര്‍ന്ന് 17,487 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ഒരു സ്‌മോള്‍ ബോഡീഡ് ബുള്ളിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.
ആര്‍എസ്‌ഐ 50 ലെവലിന് മുകളിലാണെന്നും ചാര്‍ട്ടില്‍ രൂപപ്പെട്ട ഹയര്‍ ഹൈ ഹയര്‍ ലോ പാറ്റേണ്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരുമെന്നതിന്റെ സൂചനയാണെന്നും ജിഇപിഎല്‍ കാപിറ്റല്‍, ടെക്‌നിക്കല്‍ റിസര്‍ച്ച് എവിപി വിദ്‌ന്യാന്‍ സാവന്ത് പറയുന്നു.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,447- 17,425 & 17,389
റെസിസ്റ്റന്‍സ്: 17,519 -17,541- 17,577.
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,185,-40,115 – 40,003
റെസിസ്റ്റന്‍സ്: 40,411 – 40,481 & 40,593
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എന്‍ടിപിസി
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
എച്ച്ഡിഎഫ്‌സി
ഐടിസി
ഇപ്കാ ലാബ്
പിഐ ഇന്‍ഡസ്ട്രീസ്
വോള്‍ട്ടാസ്
പവര്‍ഗ്രിഡ്
ഡാബര്‍
പിഎഫ്‌സി
പ്രധാന ഇടപാടുകള്‍
സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ്: നോമുറ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മദര്‍ ഫണ്ട് 62.46 ലക്ഷം ഇക്വിറ്റി ഓഹരികള്‍ (0.65 ശതമാനം) ഏറ്റെടുത്തു. ഓഹരിയൊന്നിന് 263.7 രൂപ നിരക്കിലാണ് ഇടപാട്. ഒഫ്‌ഐ ഗ്ലോബല്‍ ചൈന ഫണ്ട് എല്‍സിസി 4.82 കോടി ഓഹരികള്‍ (5 ശതമാനം) ഓഹരികള്‍ അതേ നിരക്കില്‍ ഓഫ്‌ലോഡ് ചെയ്തു. 1272 കോടി രൂപയുടെ ഓഹരികളാണ് വില്‍പന നടത്തിയത്.
സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍: ജപ്പാന്‍ ആസ്ഥാനമായുള്ള സോജിറ്റ്‌സ് കോര്‍പ്പറേഷന്‍ കമ്പനിയിലെ 12.8 കോടി ഇക്വിറ്റി ഓഹരികള്‍ ഷെയറൊന്നിന് 4.53 രൂപ നിരക്കില്‍ വില്‍പന നടത്തി. 826 കോടി രൂപയുടേതായിരുന്നു ഇടപാട്.