
കൊച്ചി: പോസിറ്റീവ് ആഗോള സൂചകങ്ങളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച അര ശതമാനത്തിലധികം ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ ആറു സെഷനുകളില്‍ മുന്നേറ്റം കുറിക്കാന്‍ സൂചികയ്ക്കായി. നിലവില്‍ നാല് മാസത്തെ ഉയര്‍ന്ന നിലയിലാണ് വിപണിയുള്ളത്.
ബിഎസ്ഇ സെന്‍സെക്‌സ് 379 പോയിന്റ് ഉയര്‍ന്ന് 59,842ലും നിഫ്റ്റി 127 പോയിന്റ് ഉയര്‍ന്ന് 17,825ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഓട്ടോ, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, എണ്ണ, വാതകം, കൂടാതെ തിരഞ്ഞെടുത്ത മെറ്റല്‍, ഫാര്‍മ ഓഹരികള്‍ എന്നിവയാണ് റാലിയെ പിന്തുണച്ചത്. ഡെയ്‌ലി ചാര്‍ട്ടുകളില്‍ ഡോജി തരത്തിലുള്ള മെഴുകുതിരി പാറ്റേണ്‍ രൂപപ്പെട്ടു.
‘നിഫ്റ്റി ഇപ്പോള്‍ 17,850-17,900 ലെവലില്‍ ഉയര്‍ന്ന പ്രതിരോധത്തിന്റെ അരികിലാണ്. താഴേക്ക് ചരിഞ്ഞ ട്രെന്‍ഡ് ലൈനിലാണ് (പ്രധാനമായ ലോവര്‍ ടോപ്പുകളില്‍ നിന്ന് ബന്ധിപ്പിച്ചിട്ടുള്ള ഡൗണ്‍ട്രെന്‍ഡ് ലൈന്‍) സൂചികയുള്ളത്. ഇത് ഒരു നല്ല സൂചനയാണ്. ഉടന്‍ തന്നെ നേട്ടമുണ്ടാകും,” എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.
17,900-18,000 പ്രതിരോധം ഭേദിക്കുന്ന പക്ഷം സൂചിക 18,500-18,600 തൊടും. 17,650 ലെവലിലാണ് അടിയന്തര പിന്തുണ ലഭ്യമാകുക, ഷെട്ടി പറഞ്ഞു.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,780-17,734
റെസിസ്റ്റന്‍സ്: 17,855 – 17,884.
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 39,091- 38,943
റെസിസ്റ്റന്‍സ്: 39,416 – 39,593
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി എഎംസി
പവര്‍ഗ്രിഡ്
എല്‍ടി
എച്ച്ഡിഎഫ്‌സി ബാങ്ക്
ഐസിഐസിഐ ബാങ്ക്
എച്ച്‌സിഎല്‍ ടെക്
എല്‍ടി
എച്ച്ഡിഎഫ്‌സി
ഭാരതി എയര്‍ടെല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
സിറ്റി യൂണിയന്‍ ബാങ്ക്
പ്രധാന ഇടപാടുകള്‍
സിംഗര്‍ ഇന്ത്യ: അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ കമ്പനി റെയര്‍ എന്റര്‍പ്രൈസസ് ഒരു ബ്ലോക്ക് ഡീലില്‍ കമ്പനിയുടെ 4.25 ദശലക്ഷം ഓഹരികള്‍ വാങ്ങി. ഓഹരിയൊന്നിന് 53.50 രൂപ നിരക്കിലാണ് ഇടപാട്. സെവന്‍ ഹില്‍സ് ക്യാപിറ്റല്‍, ഇന്‍ഷുറന്‍സ് അഡൈ്വസേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ്, ടിഐഎ അഡ്വൈസേഴ്‌സ് എല്‍എല്‍പി, വീണ കുമാരി ടണ്ടന്‍, ഗൗരി ടണ്ടന്‍, ഇല്ലിംഗ്വര്‍ത്ത് അഡൈ്വസേഴ്‌സ് എല്‍എല്‍പി, പിവോട്ടല്‍ ബിസിനസ് മാനേജേഴ്‌സ് എല്‍എല്‍പി തുടങ്ങിയ നിക്ഷേപകരും കമ്പനിയുടെ ഓഹരികള്‍ വാങ്ങി. അതേസമയം റീട്ടെയില്‍ ഹോള്‍ഡിംഗ്‌സ് ഇന്ത്യ ബിവി ഏകദേശം 12 ദശലക്ഷം ഓഹരികള്‍ വിറ്റു.
മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട്: അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി ഭീമനായ കെകെആര്‍ തങ്ങളുടെ മുഴുവന്‍ ഓഹരികളും ബ്ലോക്ക് ഡീലുകള്‍ വഴി വില്‍പന നടത്തി കമ്പനിയില്‍ നിന്ന് പുറത്തുകടന്നു. അതേസമയം സിംഗപ്പൂര്‍ ആസ്ഥാനമായ ജിഐസി, ധനകാര്യ സേവന സ്ഥാപനമായ ക്യാപിറ്റല്‍ ഗ്രൂപ്പ് എന്നിവര്‍ മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 26.8 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. കമ്പനിയുടെ 24 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ പക്കലെത്തി.






