പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

വിപണിയുടെ ഗതി അപ്രവചനീയം

മുംബൈ: അവസാന സെഷനിലെ വാങ്ങല്‍ വിപണിയെ മാറ്റമില്ലാതെ നിര്‍ത്താന്‍ സഹായിച്ചു. സെന്‍സെക്‌സ് ചൊവ്വാഴ്ച 5.4 പോയിന്റ് ഉയര്‍ന്ന് 62793 ലെവലിലും നിഫ്റ്റി 5.2 പോയിന്റുയര്‍ന്ന് 18599 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ഡോജി കാന്‍ഡില്‍ പാറ്റേണ്‍, മേധാവിത്തം നേടാനുള്ള ബുള്ളുകളുടേയും ബെയറുകളുടേയും ശ്രമത്തെ കാണിക്കുന്നു.

സാധാരണഗതിയില്‍ ഇത്തരം പാറ്റേണ്‍ നിഫ്റ്റിയുടെ തിരിച്ചുള്ള പ്രയാണത്തെയാണ് സൂചിപ്പിക്കുന്നത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി വിലയിരുത്തി. എന്നാല്‍ റേഞ്ച് മൂവ്‌മെന്റില്‍ പാറ്റേണ്‍ രൂപപ്പെട്ടതിനാല്‍ വിപണിയുടെ ഗതി പ്രവചിക്കുക ഇവിടെ അസാധ്യമാണ്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,550- 18,528-18,493.
റെസിസ്റ്റന്‍സ്: 18,619 – 18,641 – 18,676.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,050-43,997 – 43,910
റെസിസ്റ്റന്‍സ്: 44,223-44,277 -44,363.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എല്‍ടി
പെട്രോനെറ്റ്
കമ്മിന്‍സ് ഇന്ത്യ
കോള്‍ ഇന്ത്യ
യുബിഎല്‍
ഡോ.റെഡ്ഡി
സിപ്ല
ഡാബര്‍
ഇന്‍ഫോസിസ്
നെസ്ലെ

പ്രധാന ബള്‍ക്ക് ഡീലുകള്‍
ബിസിഎല്‍ ഇന്‍ഡസ്ട്രീസ്: റോള്‍ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 200000 ഓഹരികള്‍ 472 രൂപ നിരക്കില്‍ വില്‍പന നടത്തി.

സിഎസ്എല്‍ ഫിനാന്‍സ് ലിമിറ്റഡ്: ഇന്ത്യ ഇക്വിറ്റി ഫണ്ട് 150000 ഓഹരികള്‍ 241.67 രൂപ നിരക്കില്‍ വാങ്ങി.

ഗ്ലോബല്‍ സര്‍ഫേസസ് ലിമിറ്റഡ്: വണ്ടര്‍ലാന്റ് സപ്ലയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 393041 ഓഹരികള്‍ 199.03 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഗ്രാവിറ്റ ഇന്ത്യ: ജൂപിറ്റര്‍ ഇന്ത്യ ഫണ്ട 1000000 ഓഹരികള്‍ 585 രൂപ നിരക്കില്‍ വാങ്ങി. രജത് അഗര്‍വാള്‍ 1300000 ഓഹരികള്‍ 586.04 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top