ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

ഹ്രസ്വകാല മുന്നേറ്റത്തിന് സാധ്യത

കൊച്ചി: തിരുത്തല്‍ വരുത്തിയ ശേഷം ചൊവ്വാഴ്ച വിപണി തിരിച്ചുകയറി, സെന്‍സെക്‌സ് 563 പോയിന്റുയര്‍ന്ന് 60,656 ലെവലിലും നിഫ്റ്റി 158 പോയിന്റുയര്‍ന്ന് 18,053 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ദീര്‍ഘ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

കണ്‍സോളിഡേഷനില്‍ നിന്നും പുറത്തുകടന്ന നിഫ്റ്റി മുന്നേറ്റത്തിനൊരുങ്ങുകയാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 18,100 ന് മുകളില്‍ ട്രേഡ് ചെയ്യുന്ന പക്ഷം, സൂചിക വലിയ ഉയരങ്ങള്‍ ലക്ഷ്യം വയ്ക്കും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:17,933-17,890- 17,819.
റെസിസ്റ്റന്‍സ്: 18,075- 18,119 -18,189.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:41,960- 41,837-41,637.
റെസിസ്റ്റന്‍സ്:42,360-42,483- 42,683.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്
കോടക് ബാങ്ക്
പേജ് ഇന്ത്യ
അബോട്ട് ഇന്ത്യ
ക്രോംപ്റ്റണ്‍
പവര്‍ഗ്രിഡ്
സിജിന്‍
ഐടിസി
ഇന്‍ഫോസിസ്
എസ്ബിഐ ലൈഫ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
വിമാര്‍ട്ട് റീട്ടെയ്ല്‍: അംസാന ഹോള്‍ഡിംഗ്‌സ് 3.27 ലക്ഷം ഓഹരികള്‍ 2800 രൂപ നിരക്കില്‍ വാങ്ങി. 1.65 ശതമാനം ഓഹരി പങ്കാളിത്തമാണിത്. നേരത്തെ ഇവര്‍ക്ക് 4.16 ശതമാനം പങ്കാളിത്തമുണ്ടായിരുന്നു.

സംവര്‍ദ്ധന മതര്‍സണ്‍ ഇന്റര്‍നാഷണല്‍: സോജിറ്റ്‌സ് കോര്‍പറേഷന്‍ 10.61 കോടി ഓഹരികള്‍ 73.11 രൂപ നിരക്കില്‍ വിറ്റു. 776.43 കോടി രൂപയുടെ ഇടപാടാണിത്. സോജിറ്റ്‌സിന് കമ്പനിയില്‍ 3.46 ശതമാനം അഥവാ 15.61 കോടി ഓഹരികളുണ്ടായിരുന്നു.

ഏഷ്യന്‍ ഹോട്ടല്‍സ്: സഹര്‍ഷ് യാണ്‍ പ്രൈവറ്റ് ലിമിറ്റഡ് 142000 ഓഹരികള്‍ 79.62 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഡാങ്കീ ഡംസ് ലിമിറ്റഡ്: നെക്‌സ്പാക്റ്റ് ലിമിറ്റഡ് 1200000 ഓഹരികള്‍ 18.01 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഫലം ജനുവരി 18ന്

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അലോക് ഇന്‍ഡസ്ട്രീസ്, സിസിഎല്‍ പ്രോഡക്ട്സ് (ഇന്ത്യ), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്വെയര്‍, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, പിഎസ്പി പ്രോജക്റ്റുകള്‍, റാലിസ് ഇന്ത്യ, ഷെമാരൂ എന്റര്‍ടൈന്‍മെന്റ്, സൂര്യ റോഷ്നി എന്നിവ ജനുവരി 18-ന് ത്രൈമാസ ഫലം പ്രഖ്യാപിക്കും

X
Top