
കൊച്ചി: പുതുവര്‍ഷത്തെ ആദ്യ ട്രേഡിംഗില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടം കൊയ്തു. സെന്‍സെക്‌സ് 327 പോയിന്റുയര്‍ന്ന് 61,168 ലെവലിലും നിഫ്റ്റി50 92 പോയിന്റുയര്‍ന്ന് 18,197 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.
18265 ന് മുകളില്‍ ട്രേഡ് ചെയ്യുന്ന പക്ഷം ബുള്ളുകളുടെ തിരിച്ചുവരവ് സ്ഥിരീകരിക്കാനാകും, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. തുടര്‍ന്ന് സൂചിക 18,300-18500 ലക്ഷ്യം വയ്ക്കും.
18,080 ത്തിലായിരിക്കും പിന്തുണ.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:18,117- 18,087- 18,038
റെസിസ്റ്റന്‍സ്: 18,215-18,246-18,295.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,022- 42,922-42,762
റെസിസ്റ്റന്‍സ്: 43,343- 43,443-43,604.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഇന്‍ഫോസിസ്
എന്‍ടിപിസി
ബാറ്റ ഇന്ത്യ
കോടക് ബാങ്ക്
എച്ച്ഡിഎഫ്‌സി
എസ്ബിഐ ലൈഫ്
അബോട്ട് ഇന്ത്യ
എച്ച്ഡിഎഫ്‌സിഎഎംസി
ഹാവല്‍സ്
കമ്പനി, നിക്ഷേപക കൂടിക്കാഴ്ച
ഡിക്‌സണ്‍ ടെക്‌നോളജീസ്: കമ്പനിയുടെ ഉദ്യോഗസ്ഥര്‍ എച്ച്എസ്ബിസി മ്യൂച്വല്‍ ഫണ്ടുമായി സംവദിക്കും.
ഭാരത് വയര്‍ റോപ്‌സ്: കമ്പനിയുടെ പ്രധാന മാനേജര്‍മാര്‍ ഒരു കൂട്ടം നിക്ഷേപകരുമായി സംവദിക്കും.
ജൂപ്പിറ്റര്‍ വാഗണ്‍സ്: ജനുവരി 3 മുതല്‍ ജനുവരി 20 വരെ നോണ്‍-ഡീല്‍ റോഡ്ഷോകളിലും ഭാവി നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയിലും അധികൃതര്‍ പങ്കെടുക്കും.
വാര്‍ത്തകളില്‍
സൊമാറ്റോ: സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ഗുഞ്ജന്‍ പതിദാര്‍ രാജിവെച്ചു. സോമാറ്റോയുടെ ആദ്യ ജീവനക്കാരില്‍ ഒരാളായിരുന്നു പാട്ടിദാര്‍. കമ്പനിയുടെ പ്രധാന സാങ്കേതിക സംവിധാനങ്ങള്‍ നിര്‍മ്മിച്ചു.
എച്ച്എഫ്‌സിഎല്‍: ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വിതരണം ചെയ്യുന്നതിനായി റിലയന്‍സ് പ്രോജക്ട്സ് & പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സര്‍വീസസില്‍ നിന്ന് 95.38 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചു. 2023 ഫെബ്രുവരിയോടെ നടപ്പിലാക്കും.
പിഎസ്പി പ്രോജക്ട്‌സ്: ഗുജറാത്തില്‍ 1,364.47 കോടി രൂപയുടെ സര്‍ക്കാര്‍ പദ്ധതി സ്വന്തമാക്കി. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനുവേണ്ടി ബഹുനില ഓഫീസ് കെട്ടിടം നിര്‍മ്മിക്കും.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്: 2022 ഡിസംബറില്‍, 4,650 കോടി രൂപ വിതരണം ചെയ്തുകൊണ്ട് ബിസിനസ് വളര്‍ച്ച ഉറപ്പുവരുത്തി. ഇത് 67 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്.2023 സാമ്പത്തിക വര്‍ഷത്തില്‍ 80 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിതരണം ചെയ്തത് 14,450 കോടി രൂപ. ഈ വര്‍ഷം വരെയുള്ള (YTD) വിതരണം 95 ശതമാനം വര്‍ധിച്ച് 35,750 കോടി രൂപയായി. 2022 ഡിസംബറില്‍ അതിന്റെ ശേഖരണ കാര്യക്ഷമത (സിഇ) 98 ശതമാനമായിരുന്നു.
ലിഖിത ഇന്‍ഫ്രാസ്ട്രക്ചര്‍: 2022 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വിവിധ എണ്ണ, വാതക വിതരണ കമ്പനികളില്‍ നിന്ന് 120 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്ക്: ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 70,168 കോടി രൂപ മൊത്ത വായ്പ വിതരണം ചെയ്തു. 18 ശതമാനം വളര്‍ച്ചയാണ് ഇത്. നിക്ഷേപം 3 ശതമാനം വര്‍ധിച്ച് 90,714 കോടി രൂപയായി. സിഎഎസ്എ അനുപാതം 33.84 ശതമാനമായി മെച്ചപ്പെട്ടു. നേരത്തെയിത് 31.95 ശതമാനമായിരുന്നു.