
മുംബൈ: വാഹനം, തെരഞ്ഞെടുത്ത ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, മെറ്റല്‍, ഫാര്‍മ എന്നിവയുടെ പിന്തുണയില്‍ ജൂണ്‍ 5 ന് വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 240 പോയിന്റ് ഉയര്‍ന്ന് 62787 ലെവലിലും നിഫ്റ്റി 60 പോയിന്റുയര്‍ന്ന് 18594 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഹ്രസ്വകാലത്തില്‍ നിഫ്റ്റി പോസിറ്റീവാണെന്ന് എച്ച്ഡിഎഫ്‌സി സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. എന്നാല്‍ റേഞ്ച്ബൗണ്ട് പ്രവര്‍ത്തനം തുടരും.
വരുന്ന ഒന്നോ രണ്ടോ സെഷനില്‍ 18700-18500 റെയ്ഞ്ചില്‍ കണ്‍സോളിഡേഷനിലാകുന്ന വിപണി, 18700-18800 മറിടക്കുന്ന പക്ഷം പുതിയ ഉയരങ്ങള്‍ താണ്ടും.
പ്രധാന സപ്പോര്‍ട്ട്, റെസിസറ്റന്‍സ് ലെവലുകള്‍
നിഫ്റ്റി 50
സപ്പോര്‍ട്ട്: 18,584-18,570-18,548.
റെസിസ്റ്റന്‍സ്: 18,628 – 18,641 – 18,663.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,074- 44,029-43,955
റെസിസ്റ്റന്‍സ്: 44,221-44,266-44,339.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പവര്‍ഗ്രിഡ്
എച്ച്ഡിഎഫ്‌സി
ഭാരതി എയര്‍ടെല്‍
സണ്‍ ഫാര്‍മ
ജെകെ സിമന്റ്
ടിസിഎസ്
എസ്ബിഐ ലൈഫ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എസ്ബിഐ കാര്‍ഡ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
ഏഷ്യന്‍ എനര്‍ജി സര്‍വീസസ്: സഞ്ച്യ് വിനോദ്ചന്ദ്ര ഭഗത് 200000 ഓഹരികള്‍ 113.27 രൂപ നിരക്കില്‍ വാങ്ങി. കഞ്ച് എന്റര്‍പ്രൈസസ് 192047 ഓഹരികള്‍ 1113.26 രൂപ നിരക്കില്‍ വില്‍പന നടത്തി.
ബ്രൈറ്റ് സോളാര്‍: കിരണ്‍ കുമാവത് 282000 ഓഹരികള്‍ 4.7 രൂപ നിരക്കില്‍ വില്‍പന നടത്തി.






