
മുംബൈ: അര ശതമാനത്തോളം നഷ്ടത്തിലാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. ബിഎസ്ഇ സെന്‍സെക്‌സ് 335 പോയിന്റ് താഴ്ന്ന് 60507 ലെവലിലും നിഫ്റ്റി50 89 പോയിന്റ് താഴ്ന്ന് 17765 ലെവലിലും വ്യാപാരം അവസാനിപ്പിച്ചു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബെയറിഷ് കാന്‍ഡില്‍ മുന്നേറ്റം അവസാനിക്കുന്നതിന്റെ സൂചനയാണ്, എല്‍കെപി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ് രൂപക് ഡെ പറയുന്നു.
അതേസമയം 17650 ല്‍ പിന്തുണ സൂക്ഷിക്കാന്‍ ബുള്ളുകള്‍ക്കായി. മുന്നോട്ട് പോകുമ്പോള്‍ വിപണി ഏകീകരണത്തിലാകാനാണ് സാധ്യത. 17,650-17,400 ലെവലിലായിരിക്കും സപ്പോര്‍ട്ട്. 17,950-18,000 നിര്‍ണായക പ്രതിരോധമായി പ്രവര്‍ത്തിച്ചേക്കാം.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,714-17,685-17,637
റെസിസ്റ്റന്‍സ്: 17,810- 17,840 – 17,888.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,276- 41,167-40,990.
റെസിസ്റ്റന്‍സ്: 41,630-41,740-41,917.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എന്‍ടിപിസി
ബാറ്റ ഇന്ത്യ
പിവിആര്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
അള്‍ട്രാസിമന്റ്
എച്ച്ഡിഎഫ്‌സി
ഒഎഫ്എസ്എസ്
വിപ്രോ
ഇന്‍ഫോസിസ്
റിലയന്‍സ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
ഗോബ്‌സെക്യൂര്‍ ടെക്‌നോ: ഭാബ്ദ പായല്‍ അമിത് 5000 ഓഹരികള്‍ 97.51 രൂപ നിരക്കില്‍ വാങ്ങി.
ഗോധ കാബ്‌കോണ്‍ ഇന്‍സുലേറ്റ് ലിമിറ്റഡ്: മധു ദേവി ഗോധ 1600810 ഓഹരികള്‍ 1.45 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഗോയല്‍ അലുമിനിയംസ് ലിമിറ്റഡ്: നീരജ് രജനീകാന്ത് ഷാ 300000 ഓഹരികള്‍ 215 രൂപ നിരക്കില്‍ വാങ്ങി.
ഹാര്‍ഡിന്‍ ഇന്ത്യ ലിമിറ്റഡ്: എജി ഡൈനാമിക് ഫണ്ട്‌സ് ലിമിറ്റഡ് 81000 ഓഹരികള്‍ 307 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഇന്തോവിന്‍ഡ് എനര്‍ജി ലിമിറ്റഡ്: എക്‌സ്‌പോര്‍്ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ 634578 ഓഹരികള്‍ 0.4 രൂപ നിരക്കില്‍ വില്‍പന നടത്തി.
പെര്‍ഫക്ട് ഇന്‍ഫ്രാഎഞ്ചിനീയര്‍: ജതിന്‍ മംഗേഷ് ദേശ്പാണ്‍ഡെ
66000 ഓഹരികള്‍ 19.9 രൂപ നിരക്കില്‍ വാങ്ങി.
ടിവ ടുഡേ നെറ്റ് വര്‍ക്ക് ലിമിറ്റഡ്: സീതാ കുമാരി 676887 ഓഹരികള്‍ 302.31 രൂപ നിരക്കില്‍ വില്‍പന നടത്തി.
കോഹിനൂര്‍ ഫുഡ്‌സ് ലിമിറ്റഡ്: കോറോനെറ്റ് ടെലികോം പ്രൈവറ്റ് ലിമിറ്റഡ് 247000 ഓഹരികള്‍ 69.18 രൂപ നിരക്കില്‍ വാങ്ങി.
മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍
ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോകോര്‍പ്പ്, അംബുജ സിമന്റ്സ്, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി, എന്‍ഡിടിവി, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍, ആസ്ട്രല്‍, ബാര്‍ബിക്യൂ-നേഷന്‍ ഹോസ്പിറ്റാലിറ്റി, ഭാരത് ഡൈനാമിക്സ്, കമ്പ്യൂട്ടര്‍ ഏജ് മാനേജ്മെന്റ് സര്‍വീസസ്, ദീപക് നൈട്രേറ്റ്, ഗുജറാത്ത് ഫ്‌ലൂറോകെം, ഗുജറാത്ത് ഫാര്‍മ, കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ, മദര്‍സണ്‍ സുമി വയറിംഗ് ഇന്ത്യ, നവിന്‍ ഫ്‌ലൂറിന്‍ ഇന്റര്‍നാഷണല്‍, എന്‍എച്ച്പിസി, ഫീനിക്സ് മില്‍സ്, രാംകോ സിമന്റ്സ്, രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ്, ശോഭ, തെര്‍മാക്സ്, വണ്ടര്‍ലാ ഹോളിഡേയ്സ്






