ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ട്രെന്‍ഡ് പോസിറ്റീവെന്ന് വിലയിരുത്തല്‍

കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 200 പോയിന്റുയര്‍ന്ന് 62,505 ലെവലിലും നിഫ്റ്റി50 50 പോയിന്റുയര്‍ന്ന് 18,563 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് എന്‍ഗള്‍ഫിംഗ് കാന്‍ഡില്‍ രൂപപ്പെട്ടു.

ഹയര്‍ ടോപ്പ്, ഹയര്‍ ബോട്ടം പോസിറ്റീവ് സ്വീക്വന്‍സ് തുടരുന്നു. വിപരീത ട്രെന്‍ഡ് രൂപപ്പെടുന്നതിന്റെ സൂചനകളുമില്ല, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിച്ചു. റെക്കോര്‍ഡ് ഉയരം കുറിച്ച നിഫ്റ്റി അതുകൊണ്ടുതന്നെ അടുത്തലെവലായ 18,955 ലക്ഷ്യം വയ്ക്കും.

18,350 ലായിരിക്കും സൂചിക പിന്തുണ ലഭ്യമാക്കുക.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18419-18361-18,266
റെസിസ്റ്റന്‍സ്:18609-18668-18763.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:42,813,-42,714 – 42,554
റെസിസ്റ്റന്‍സ്: 43,134 -43,233 & 43,393

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐടിസി
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
ഐസിഐസിഐ ബാങ്ക്
ഡാബര്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
എച്ച്ഡിഎഫ്‌സി എഎംസി
ബയോകോണ്‍
എച്ച്ഡിഎഫ്‌സി

പ്രധാന ഇടപാടുകള്‍
ആമി ഓര്‍ഗാനിക്‌സ്: നോര്‍ജസ് ബാങ്ക് ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബലിനു വേണ്ടി 10.92 ലക്ഷം ഓഹരികള്‍ 920 രൂപ നിരക്കില്‍ വാങ്ങി. സ്‌മോള്‍ ക്യാപ്പ് വേള്‍ഡ് ഫണ്ട് ഇന്‍കോര്‍പറേഷന്‍ 12.72 ലക്ഷം ഓഹരികള്‍ അതേ വിലയില്‍ വില്‍പന നടത്തി.

ഇനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ്:ഡോവ്‌ടെയ്ല്‍ ഇന്ത്യ ഫണ്ട് ക്ലാസ് 6, 8 ലക്ഷം ഓഹരികള്‍ 61.69 രൂപ നിരക്കില്‍ വില്‍പന നടത്തി.

സിഎംഐ ലിമിറ്റഡ്: ജെയ്ന്‍ അമിത് 125000 ഓഹരികള്‍ 20.21 രൂപ നിരക്കില്‍ വില്‍പന നടത്തി.

മെഡികോ റെമഡീസ് ലമിറ്റഡ്: എംറാള്‍ഡ് കൊമേഴ്‌സ്യല്‍ ലിമിറ്റഡ് 100000 ഓഹരികള്‍ 282.36 രൂപ നിരക്കില്‍ വില്‍പന നടത്തി.

ന്യുറെകാ ലിമിറ്റഡ്: പായല്‍ ഗോയല്‍ 55863 ഓഹരികള്‍ 546.04 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഓംകാര്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് ലിമിറ്റഡ്: ആക്‌സിസ് ബാങ്ക് ലിമിറ്റഡ് 191520 ഓഹരികള്‍, 16.14 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഓറിയന്റല്‍ ട്രിമെക്‌സ് ലിമിറ്റഡ്: നീലം ചൗഹാന്‍ 176463 ഓഹരികള്‍ 8.05 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top