മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമെന്ന് വിദഗ്ധര്‍

മുംബൈ: ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയില്‍ തിങ്കളാഴ്ച ഇന്ത്യന്‍ വിപണികള്‍ ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റ് താഴ്ന്ന് 57,991 ലും നിഫ്റ്റി 74 പോയിന്റ് താഴ്ന്ന് 17,241 ലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമാണെങ്കിലും കുറഞ്ഞ വിലയിലെ വാങ്ങല്‍ ബുള്ളുകളെ സംബന്ധിച്ച് ഗുണകരമാണ്. അതുകൊണ്ടുതന്നെ 17,400 ലെ പ്രതിരോധം ഭേദിക്കാന്‍ നിഫ്റ്റി ഒരുങ്ങും, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. 17,050-17,100 ലെവലിലാണ് ഉടനടി പിന്തുണ ലഭ്യമാവുക.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,110-16,980
റെസിസ്റ്റന്‍സ്: 17,326 – 17,411

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,636-38,178
റെസിസ്റ്റന്‍സ്: 39,433 -39,773

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡാബര്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ടോറന്റ് ഫാര്‍മ
മാസ് ഫിനാന്‍ഷ്യല്‍
ഡിക്‌സണ്‍
വേള്‍പൂള്‍
ഇന്‍ഫോസിസ്
എല്‍ടി
ഭാരതി എയര്‍ടെല്‍
എച്ച്ഡിഎഫ്‌സി ബാങ്ക്

പ്രധാന ഇടപാടുകള്‍
പിജി ഇലക്ട്രോപ്ലാസ്റ്റ്: അവെസ്ത ഫണ്ട് മാനേജ്‌മെന്റ് എല്‍എല്‍പി കമ്പനിയിലെ 1.42 ലക്ഷം ഓഹരികള്‍ ഏറ്റെടുത്തു. 1046.79 രൂപ നിരക്കിലാണ് ഇടപാട്.

X
Top