
മുംബൈ: ബുള്ളുകള്‍ വിശ്രമത്തിലായ നവംബര്‍ 14 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരുത്തല്‍ വരുത്തി. ബിഎസ്ഇ സെന്‍സെക്‌സ് 171 പോയിന്റ് താഴ്ന്ന് 61,624 ലെവലിലും നിഫ്റ്റി50 21 പോയിന്റ് താഴ്ന്ന് 18,329 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. കണ്‍സോളിഡേഷന്‍ സൂചന നല്‍കി പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.
അടുത്ത 1-2 സെഷനുകളില്‍ ചെറിയ താഴ്ച അല്ലെങ്കില്‍ ബലഹീനത തുടര്‍ന്നേക്കുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി വിലയിരുത്തുന്നു. അതിനുശേഷം ഉയര്‍ന്ന താഴ്ചയില്‍ നിന്ന് കുതിപ്പ് തുടരും. അടിയന്തര പിന്തുണ 18,250 ലായിരിക്കും.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,313-18,292 & 18,259
റെസിസ്റ്റന്‍സ്: 18,380 – 18,401 മിറ 18,435
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 41,990-41,927 – 41,825
റെസിസ്റ്റന്‍സ്: 42,193 – 42,256 – 42,357
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഭാരതി എയര്‍ടെല്‍
എസ്ബിഐ കാര്‍ഡ്
പവര്‍ഗ്രിഡ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
എസ്ബിഐ ലൈഫ്
കോള്‍ഗേറ്റ് പാമോലീവ്
ഐസിഐസിഐ ബാങ്ക്
ഐടിസി
സണ്‍ ഫാര്‍മ
പ്രധാന ഇടപാടുകള്‍
എച്ച്ബിഎല്‍ പവര്‍ സിസ്റ്റംസ്: ഒമാന്‍ ഇന്ത്യ ജോയിന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 40.27 ലക്ഷം ഇക്വിറ്റി ഓഹരികള്‍ വിറ്റഴിച്ചു.
പിബി ഫിന്‍ടെക്: ഡബ്ല്യുഎഫ് ഏഷ്യന്‍ റീകണൈസന്‍സ് ഫണ്ട് പോളിസിബസാര്‍ ഓപ്പറേറ്ററിന്റെ 50 ലക്ഷം ഇക്വിറ്റി ഓഹരികള്‍ ശരാശരി 388 രൂപ നിരക്കില്‍ സ്വന്തമാക്കി. ടൈഗര്‍ ഗ്ലോബല്‍ എയ്റ്റ് ഹോള്‍ഡിംഗ്‌സ് കമ്പനിയിലെ ശേഷിക്കുന്ന 79.98 ലക്ഷം ഓഹരികള്‍ ശരാശരി 389.44 രൂപ നിരക്കില്‍ വിറ്റഴിച്ചു. ടൈഗര്‍ ഗ്ലോബല്‍ ഇതിനകം 1.08 കോടി ഓഹരികള്‍ വിറ്റഴിച്ചു. ഇന്റര്‍നെറ്റ് ഫണ്ട് 3 പ്രൈവറ്റ് ലിമിറ്റഡ് 54.19 ലക്ഷം ഓഹരികള്‍ ശരാശരി 389.38 രൂപ നിരക്കില്‍ വിറ്റു.
അല്‍സ്‌റ്റോണ്‍ ടെക്‌സ്‌റ്റൈല്‍സ് (ഇന്ത്യ): പശ്ചിം ഫിനാന്‍സ് ആന്‍ഡ് ചിട്ടി ഫണ്ട് െ്രെപവറ്റ് ലിമിറ്റഡ് 1.97 ലക്ഷം ഓഹരികളും വിക്ടറി സോഫ്‌റ്റ്വെയര്‍ 78,900 ഓഹരികളും ശരാശരി 247.25 രൂപ വിലയില്‍ വിറ്റഴിച്ചു.
നവംബര്‍ 15 ന് ഫലപ്രഖ്യാപനം നടത്തുന്ന കമ്പനികള്‍
രാജേഷ് എക്‌സ്‌പോര്‍ട്ട്‌സ്, അഡ്വാന്‍സ് സിന്‍ടെക്‌സ്, ഭാന്‍ഡെരി ഇന്‍ഫ്രാകോണ്‍, കോണ്‍സ്‌ട്രോണിക്‌സ് ഇന്‍ഫ്രാ, ഹാന്‍മാന്‍ ഫിറ്റ്, എംആര്‍സി അഗ്രോടെക്, എന്‍ഐഎന്‍ടെക് സിസ്റ്റംസ്, റിദ്ദി സ്റ്റീല്‍ ആന്‍ഡ് ട്യൂബ്, ഷാഹ്ലോണ്‍ സില്‍ക്ക് ഇന്‍ഡസ്ട്രീസ്, എസ്എസ്പിഎന്‍ ഫിനാന്‍സ് എന്നിവ നവംബര്‍ 15 ന് അവരുടെ സെപ്റ്റംബര്‍ 2023 പാദ ഫലം പ്രഖ്യാപിക്കും.