
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ വിപണികള്‍ കൂപ്പുകുത്തി. ബിഎസ്ഇ സെന്‍സെക്‌സ് 872 പോയിന്റ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് 58,774 ലും നിഫ്റ്റി 50 268 പോയിന്റ് അല്ലെങ്കില്‍ 1.5 ശതമാനം ഇടിഞ്ഞ് 17,491 ലും ക്ലോസ് ചെയ്യുകയായിരുന്നു. തുടര്‍ന്ന്, പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെട്ടു.
വെള്ളിയാഴ്ചയിലെ ബെയറിഷ് എന്‍ഗള്‍ഫിംഗ് പാറ്റേണിന്റെ തുടര്‍ച്ചയാണ് ഇത്. അവസാന രണ്ട് സെഷനുകളില്‍ നീണ്ട ബെയര്‍ കാന്‍ഡിലുകള്‍ രൂപപ്പെട്ടത് തിരിച്ചിറക്കത്തിന്റെ സൂചനയാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. ഡ്രൈവിംഗ് സീറ്റില്‍ കരടികളാണെന്നതിന്റെ സിഗ്നലാണ് ഇത്.
അതുകൊണ്ടുതന്നെ നിഫ്റ്റിയുടെ ഹ്രസ്വകാല ട്രെന്‍ഡ് താഴേയ്ക്കായിരിക്കും, അദ്ദേഹം പറഞ്ഞു.
പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,409-17,327
റെസിസ്റ്റന്‍സ്: 17,631 – 17,772
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,119-37,940
റെസിസ്റ്റന്‍സ്: 8,605 – 38,912
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്‌സിഎല്‍ ടെക്
ടിസിഎസ്
ബജാജ് ഓട്ടോ
ഭാരതി എയര്‍ടെല്‍
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്‌സി
ഇന്‍ഫോസിസ്
അതുല്‍
എച്ച്ഡിഎഫ്‌സി എഎംസി
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
പ്രധാന ഇടപാടുകള്‍
എംഇപി ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഡവലപ്പേഴ്‌സ്: പ്രൊമോട്ടര്‍ എ ജെ ടോള്‍സ് കമ്പനിയിലെ 13.15 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി വില്‍പന നടത്തി. സന്ദീപ് കുമാര്‍ ഹിസാരിയ കമ്പനിയുടെ 15 ലക്ഷം ഓഹരികള്‍ സ്വന്തമാക്കി. ഓഹരിയൊന്നിന് 16.95 രൂപയ്ക്കായിരുന്നു ഇടപാട്.






