
മുംബൈ: ഓപ്പണിംഗ് ട്രേഡില്‍ 2.5 ശതമാനം ഇടിഞ്ഞെങ്കിലും പ്രാരംഭ മണിക്കൂറുകളിലെ റേഞ്ച്ബൗണ്ട് വ്യാപാരം, നഷ്ടം കുറയ്ക്കാന്‍ തിങ്കളാഴ്ച വിപണിയെ സഹായിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 861 പോയിന്റ് ഇടിഞ്ഞ് 57,973ലും നിഫ്റ്റി 246 പോയിന്റ് ഇടിഞ്ഞ് 17,313ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ആഗോള വിപണികള്‍ സമ്മര്‍ദ്ദത്തിലായതും എണ്ണവില ഉയരുന്നതും വിപണി വികാരത്തെ ബാധിച്ചു.
അതേസമയം ക്ലോസിംഗ്, ഓപ്പണിംഗ് ലെവലുകളേക്കാള്‍ ഉയര്‍ന്നതിനാല്‍ പ്രതിദിന ചാര്‍ട്ടുകളില്‍ ബുള്ളിഷ് മെഴുകുതിരി രൂപപ്പെട്ടിട്ടുണ്ട്. സാങ്കേതികമായി, ഈ മാര്‍ക്കറ്റ് പ്രവര്‍ത്തനം വിപണിയുടെ ഇടിവിനെ കുറിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിച്ചു.
ഓപ്പണിംഗ് ഡൌണ്‍സൈഡ് ഗ്യാപ്പ് നികത്താതെ തുടരുകയാണെങ്കില്‍, അതിനര്‍ത്ഥം വരും ദിവസങ്ങളിലും ഡൗണ്‍ ട്രെന്‍ഡ് തുടരുമെന്നാണ്. ഫിബൊനാച്ചി റീട്രേസ്‌മെന്റ് പ്രകാരമുള്ള സപ്പോര്‍ട്ട് ലെവല്‍ നിഫ്റ്റി ഭേദിച്ചുകഴിഞ്ഞു. അടുത്ത താഴ്ന്ന ലക്ഷ്യം 16,920 ആയിരിക്കും. അതായത് 32.8 ശതമാനം റീട്രേസ്‌മെന്റ, നാഗരാജ് ഷെട്ടി പറയുന്നു.

പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,193-17,072
റെസിസ്റ്റന്‍സ്: 17,407 – 17,500
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,015-37,753
റെസിസ്റ്റന്‍സ്: 38,468 – 38,659
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇപ്കാലാബ്
സണ്‍ ഫാര്‍മ
ബജാജ് ഓട്ടോ
പിഎഫ്‌സി
ആര്‍ഇസി ലിമിറ്റഡ്
എച്ച്ഡിഎഫ്‌സി
പവര്‍ഗ്രിഡ്
കോടക് ബാങ്ക്
കമ്മിന്‍സ് ഇന്ത്യ
ഇന്‍ഫോസിസ്
പ്രധാന ഇടപാടുകള്‍
ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്: നൊമൂറ സിംഗപ്പൂര്‍ കമ്പനിയിലെ 11 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് വഴി ഏറ്റെടുത്തു. ഓഹരിയൊന്നിന് 230 രൂപ നിരക്കിലാണ് ഇടപാട്.
തൈറോകെയര്‍ ടെക്‌നോളജി: ഫണ്ട്‌സ്മിത്ത് എമേര്‍ജിംഗ് ഇക്വിറ്റീസ് കമ്പനിയിലെ 2,68,707 ഓഹരികള്‍ 614.79 രൂപ നിരക്കിലും 3.2 ലക്ഷം ഓഹരികള്‍ 615.14 രൂപ നിരക്കിലും വില്‍പന നടത്തി.






