പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി

മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിന്ശേഷം വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 166.48 പോയിന്റ് അഥവാ 0.27 ശതമാനം ഉയര്‍ന്ന് 61504.29 ലെവലിലും നിഫ്റ്റി 48.30 പോയിന്റ് അഥവാ 0.26 ശതമാനം ഉയര്‍ന്ന് 18317.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1711 ഓഹരികള്‍ മുന്നേറുമ്പോള്‍ 1317 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

135 ഓഹരിവിലകളില്‍ മാറ്റമില്ല. എഫ്എംസിജി,ലോഹം മേഖലകളിലാണ് വാങ്ങല്‍. ഐടി, ഫാര്‍മ, മൂലധന ചരക്ക് ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദമാണ് ദൃശ്യമാകുന്നത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ താഴ്ചവരിച്ചു. ഭാരതി എയര്‍ടെല്‍,പവര്‍ഗ്രിഡ്,ഐടിസി,ഡോറെഡ്ഡി,നെസ്ലെ ഇന്ത്യ,മഹീന്ദ്ര ആന്റ് മഹീന്ദ്ര,എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഓട്ടോ, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്,ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി,ഐസിഐസിഐ ബാങ്ക്, അദാനി പോര്‍ട്ട്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,സിപ്ല,മാരുതി, റിലയന്‍സ്,ടൈറ്റന്‍,എന്നിവ ഉയര്‍ന്ന നേട്ടം സ്വന്തമാക്കി. അതേസമയം ഇന്‍ഫോസിസ്,ടാറ്റ മോട്ടോഴ്‌സ്,ബിപിസിഎല്‍,സണ്‍ഫാര്‍മ,ഒഎന്‍ജിസി,അപോളോ ഹോസ്പിറ്റല്‍സ്,എല്‍ടി എന്നീ ഓഹരികള്‍ നഷ്ടം നേരിടുകയാണ്.

കേന്ദ്രബാങ്കുകളുടെ നിരക്കുയര്‍ത്തല്‍ വിപണിയുടെ പ്രകടനത്തെ ബാധിച്ച ആഴ്ചയാണ് കടന്നുപോയതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. അതിനിയും തുടരാനാണ് സാധ്യത. അതേസമയം ആശാവഹമായ കാര്യങ്ങളും നിലവിലുണ്ട്.

കുറയുന്ന പണപ്പെരുപ്പമാണ് അതിലൊന്ന്. നിരക്ക് വര്‍ധനവിന് ശമനമുണ്ടാകുമെന്നതിന്റെ സൂചനയാണിത്. പ്രധാനപ്പെട്ട സൂചകങ്ങളെല്ലാം സമ്പദ് വ്യവസ്ഥയുടെ ശക്തി വിളിച്ചോതുന്നു.

വായ്പാ വളര്‍ച്ച ഉയര്‍ന്നു നില്‍ക്കുന്നത് ബാങ്ക് സൂചികയ്ക്ക് ഗുണം ചെയ്‌തേയ്ക്കാം. ബാങ്ക് ഓഹരികള്‍, താഴ്ചയില്‍ വാങ്ങാവുന്നതാണ്. യു.എസ് മാന്ദ്യത്തിലകപ്പെട്ടതിനാല്‍ ഐടിയുടെ തിളക്കം നഷ്ടപ്പെട്ടു.

അതേസമയം ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഓഹരികള്‍ ലഭ്യമായത് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഗുണം ചെയ്യും. സാധ്യതയുള്ള മറ്റൊന്ന് മൂലധന ചരക്ക് മേഖലയാണ്.

X
Top