
കൊച്ചി: കര്‍ശനമായ നയങ്ങളുമായി കേന്ദ്രബാങ്കുകള്‍ ചുവടുറപ്പിച്ചപ്പോള്‍ വിപണി ഇടിഞ്ഞു. 1021 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 58,099 ലെവലിലും 302 പോയിന്റ് പൊഴിച്ച് നിഫ്റ്റി 17,327 ലുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ വലിയ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.
നിഫ്റ്റി നിര്‍ണ്ണായക സപ്പോര്‍ട്ടായ 17,500 ന് താഴെയാണ് ക്ലോസ് ചെയ്തതെന്നും വരും ദിവസങ്ങളില്‍ ശക്തിക്ഷയം പ്രകടമാകുമെന്നും വാദിക്കുകയാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി. 17,000-16,900 വരെ താഴാനുള്ള സാധ്യതയാണ് കാണുന്നത്.
അതേസമയം 17,500 ന് മുകളില്‍ മാത്രമാണ് സൂചിക മികച്ച പ്രകടനം തുടരുക.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,199-17,070
റെസിസ്റ്റന്‍സ്: 7,549 – 17,771
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 39,130-38,713
റെസിസ്റ്റന്‍സ്: 40,245 – 40,945
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പിഐ ഇന്‍ഡസ്ട്രീസ്
ആബട്ട് ഇന്ത്യ
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഭാരതി എയര്‍ടെല്‍
ഗ്രാസിം
ഐസിഐസിഐ ബാങ്ക്
എല്‍ടി
ഐഒസി
വോള്‍ട്ടാസ്
പ്രധാന ഇടപാടുകള്‍
പിഐ ഇന്‍ഡസ്ട്രീസ്: പ്രമോട്ടര്‍ മായങ്ക് സിംഗാല്‍ തന്റെ 10 ലക്ഷം എണ്ണം അഥവാ 0.6 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് വഴി വിറ്റഴിച്ചു. ഓഹരിയൊന്നിന് 3150 രൂപ നിരക്കിലായിരുന്നു വില്‍പ്പന.
സല്‍സാര്‍ എക്‌സറ്റീരിയേഴ്‌സ്: പിഎംസി ഫിന്‍കോര്‍പ്പ് കമ്പനിയിലെ 150000 ഓഹരികള്‍ 329.98 രൂപ നിരക്കില്‍ വാങ്ങി. ദിപക്ക് മാത്തുര്‍ ഭയ്‌സല്‍വി 55000 ഓഹരികള്‍ 331.22 രൂപ നിരക്കില്‍ വാങ്ങി. അതേസമയം സാഹ്നി ബല്‍വിന്ദര്‍ സിംഗ് 300000 ഓഹരികള്‍ 330.13 നിരക്കില്‍ വില്‍പ്പന നടത്തി.
വെരിറ്റാസ്: സ്വാന്‍ എനര്‍ജി കമ്പനിയിലെ 86000 ഓഹരികള്‍ 123.4 ഓഹരികള്‍ വാങ്ങിയപ്പോള്‍ നിതി നിതിന്‍കുമാര്‍ ദിദ് വാനിയ അത്രയും ഓഹരികള്‍ അതേ വിലയില്‍ വില്‍പന നടത്തി.