
മുംബൈ:തുടര്‍ച്ചയായ 4 ദിവസത്തെ മുന്നേറ്റത്തിന് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച താഴ്ച വരിച്ചു. സെന്‍സെക്‌സ് 879 പോയിന്റ് താഴ്ന്ന് 61,799 ലെവലിലും നിഫ്റ്റി50 245 പോയിന്റ് താഴ്ന്ന് 18,415 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ഇവനിംഗ് സ്റ്റാര്‍ പാറ്റേണ്‍ രൂപപ്പെട്ടു.
നിഫ്റ്റിയിലെ ശക്തിക്ഷയമാണ് ഈ ദീര്‍ഘ ബെയര്‍ കാന്‍ഡില്‍ സൂചിപ്പിക്കുന്നത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു. ഹ്രസ്വകാലത്തില്‍ സൂചിക താഴ്ചവരിക്കാനാണ് സാധ്യത. തൊട്ടടുത്ത പിന്തുണ 18350 ല്‍ ലഭ്യമാകും.
18150-18100 ആയിരിക്കും അതിനുശേഷമുള്ള സപ്പോര്‍ട്ട് ലെവല്‍. റെസിസ്റ്റന്‍സ് 18,550.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:18384-18321-18220
റെസിസ്റ്റന്‍സ്:18586-18649-18570
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:43,383-43208-42924
റെസിസ്റ്റന്‍സ്:43949-44124-44407.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
മഹീന്ദ്ര ആന്റ് മഹീന്ദ്ര
ഇന്‍ഫോസിസ്
ഭാരതി എയര്‍ടെല്‍
എച്ച്ഡിഎഫ്‌സി
ആക്‌സിസ് ബാങ്ക്
ജുബിലന്റ് ഫുഡ്
മക്‌ഡൊവല്‍
റിലയന്‍സ്
എന്‍ടിപിസി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
പ്രധാന ഇടപാടുകള്‍
എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്:വിദേശ നിക്ഷേപകരായ ക്രാവിസ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ട്ണേഴ്സ് , നൈക്ക ഓപ്പറേറ്ററിലെ 3.67 കോടി ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വില്‍പന നടത്തി. ഓഹരിയൊന്നിന് 171 രൂപ നിരക്കില്‍. 629 കോടി രൂപയുടെ ഓഹരിയാണ് വിറ്റത്.
സഫയര്‍ ഫുഡ്സ് ഇന്ത്യ: പ്രമോട്ടര്‍ സ്ഥാപനമായ സഫയര്‍ ഫുഡ്സ് മൗറീഷ്യസ് 39 ലക്ഷം ഓഹരികള്‍ ഓഫ്ലോഡ് ചെയ്തു!.ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി ഷെയറൊന്നിന് ശരാശരി 1,347.24 രൂപ നിരക്കിലായിരുന്നു ഇടപാട്. മൊത്തം 525 കോടി രൂപയുടേതായിരുന്നു ഓഹരി വില്‍പ്പന. നിക്ഷേപകനായ ഡബ്ല്യുഡബ്ല്യുഡി റൂബിയും കമ്പനിയിലെ 28.59 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു, 1,347 രൂപ നിരക്കിലായിരുന്നു വില്‍പന.പിഐഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് I, കൊട്ടക് ഫണ്ട്സ് ഇന്ത്യ മിഡ്ക്യാപ് ഫണ്ട്, മിറേ അസറ്റ് മ്യൂച്വല്‍ ഫണ്ട്, സിംഗപ്പൂര്‍ ഗവണ്‍മെന്റ്, ഫിഡിലിറ്റി ഫണ്ട്സ് ഇന്ത്യ ഫോക്കസ് ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് എന്നിവ കമ്പനിയിലെ 40.72 ലക്ഷം ഓഹരികള്‍ ശരാശരി 1,347 രൂപ നിരക്കില്‍ സ്വന്തമാക്കി.
മാക്സ് ഇന്ത്യ: പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി കമ്പനിയുടെ 2.3 ലക്ഷം ഓഹരികള്‍ വാങ്ങി. ശരാശരി 100.31 രൂപ നിരക്കിലായിരുന്നു ഇടപാട്.
റെപ്കോ ഹോം ഫിനാന്‍സ്: അപാക്സ് ഗ്ലോബല്‍ ആല്‍ഫ 3.64 ലക്ഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വിറ്റു.ശരാശരി 243.68 രൂപ നിരക്കിലായിരുന്നു ഇടപാട്. 2022 സെപ്തംബര്‍ വരെ അപാക്‌സ് ഗ്ലോബല്‍ ആല്‍ഫയ്ക്ക് 2.12 ശതമാനം ഓഹരികള്‍ അല്ലെങ്കില്‍ 13.29 ലക്ഷം ഓഹരികള്‍ ഉണ്ട്.