
കൊച്ചി: രണ്ട് ദിവസത്തെ റാലിയ്ക്ക് ശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച തിരിച്ചടി നേരിട്ടു. സെന്‍സെക്‌സ് 637 പോയിന്റ് അഥവാ 1 ശതമാനം തിരുത്തി 60,657 ലെവലിലും നിഫ്റ്റി50 190 പോയിന്റ് അഥവാ 1 ശതമാനം തിരുത്തി 18,043 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ദീര്‍ഘ ബെയറിഷ് കാന്‍ഡില്‍ രൂപം കൊണ്ടു.
നിഫ്റ്റി താഴ്ച വരിക്കുന്നതിന്റെ സൂചനയാണ് ദീര്‍ഘ നെഗറ്റീവ് കാന്‍ഡിലെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. സ്വിംഗ് ലോവായ 17,775 ലായിരിക്കും പിന്തുണ. പുള്‍ബാക്ക് റാലി സൂചികയെ 18,150 ലേയ്ക്ക് നയിച്ചേക്കാം.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,017-17,965- 17,880.
റെസിസ്റ്റന്‍സ്:18,187-18,240-18,325.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:42,857- 42,687- 42,412
റെസിസ്റ്റന്‍സ്:43,407-43,577- 43,852.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എസ്ബിഐ കാര്‍ഡ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഇന്‍ഫോസിസ്
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്‌സി
പവര്‍ഗ്രിഡ്
എന്‍ടിപിസി
ബജാജ് ഓട്ടോ
ടാറ്റ കണ്‍സ്യൂമര്‍
ഡാബര്‍
പ്രധാന ബള്‍ക്ക് ഡീലുകള്‍
സൊമാനി സിറാമിക്‌സ്: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 3.07 ലക്ഷം ഓഹരികള്‍ വാങ്ങി. 499.03 നിരക്കിലായിരുന്നു ഇടപാട്.
എക്‌സാറോ ടൈല്‍സ് ലിമിറ്റഡ്: കളര്‍ഷൈന്‍ ഹൊസൈയറി പ്രൈവറ്റ് ലിമിറ്റഡ് 240000 ഓഹരികള്‍ 128.05 രൂപ നിരക്കില്‍ വാങ്ങി.
മാഗ്നം വെഞ്ച്വേഴ്‌സ് ലിമിറ്റഡ്: സംഗം കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 200000 ഓഹരികള്‍ 25 രൂപ നിരക്കില്‍ വാങ്ങി.
മ്യൂസിക്ക് ബ്രോഡ്കാസ്റ്റ് ലിമിറ്റഡ്: മിറാബിലിസ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് 2022500 ഓഹരികള്‍ 26.37 രൂപ നിരക്കില്‍ വില്‍പന നടത്തി.






