രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്

വിപണി ഏകീകരണത്തില്‍, ട്രെന്‍ഡ് നെഗറ്റീവ്

കൊച്ചി: ബുധനാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 10 പോയിന്റ് കുറഞ്ഞ് 60105 ലെവലിലും നിഫ്റ്റി50 18 പോയിന്റ് കുറഞ്ഞ് 17896 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.ഇതോടെ നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ ചെറിയ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

വിപണി വികാരം നെഗറ്റീവായി തുടരുകയാണ്, നിഫ്റ്റി നിര്‍ണ്ണായക ഹ്രസ്വകാല മൂവിംഗ് ആവറേജിന് (50 ഇഎംഎ-18124) താഴെ ആയത് ചൂണ്ടിക്കാട്ടി എല്‍കെപി സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു. ഹ്രസ്വകാലത്തില്‍ തത്സ്ഥിതി തുടരും. 18000-18250 ല്‍ സൂചിക പ്രതിരോധം തീര്‍ക്കുമ്പോള്‍ 17800 ലായിരിക്കും പിന്തുണ.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,841- 17,805- 17,747.
റെസിസ്റ്റന്‍സ്: 17,957- 17,993-18,051.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 41,868- 41,729-41,504.
റെസിസ്റ്റന്‍സ്: 42,318- 42,457- 42,682.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഐസിഐസിഐ ബാങ്ക്
ഗോദ്‌റേജ് കണ്‍സ്യൂമര്‍
എച്ച്ഡിഎഫ്‌സി
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
എബിബി
ഗ്രാസിം
മഹീന്ദ്ര ആ്ന്റ് മഹീന്ദ്ര
എന്‍ടിപിസി
ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്

പ്രധാന ബള്‍ക്ക് ഇടപാടുകള്‍
തൂത്തുക്കുടി ആല്‍ക്കലി കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ്: 15.24 ലക്ഷം അധിക ഓഹരികള്‍ സിട്രൈന്‍ ഫണ്ട് വിറ്റഴിച്ചു, ശരാശരി വില 61.2 രൂപ. അതേ വിലയ്ക്ക് ആ ഓഹരികള്‍ മെര്‍ക്കന്റൈല്‍ വെഞ്ചേഴ്സ് വാങ്ങി.

ബോധി ട്രീ മള്‍ട്ടിമീഡിയ ലിമിറ്റഡ്: അചിന്ത്യ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 66000 ഓഹരികള്‍ 149.19 രൂപ നിരക്കില്‍ വാങ്ങി.

സിഗ്നിറ്റി ടെക്‌നോളജീസ്: മിഥുന്‍ ചന്ദ് ചന്നമനനേനി 179809 ഓഹരികള്‍ 572.68 രൂപ നിരക്കില്‍ വിറ്റു.

ഡൂകോണ്‍ ഇന്‍ഫ്രാടെക്: ദാബി പ്രതീക് ബഞ്ചി 2501020 ഓഹരികള്‍ 10.02 രൂപ നിരക്കില്‍ വില്‍പ നടത്തി.

ഗ്ലോബ് ടെക്‌സ്‌റ്റൈല്‍സ്: പാരമൗണ്ട് ട്രേഡിംഗ് 935403 ഓഹരികള്‍ 4.4 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഇന്ത്യ ബുള്‍സ് എന്റര്‍പ്രൈസസ്: ചാരി നിഖില്‍ രാജഗോപാല 1773622 ഓഹരികള്‍ 2.2 രൂപ നിരക്കില്‍ വില്‍പന നടത്തി.

മോക്ഷ് ഓവര്‍സീസ് എഡുകോണ്‍: നികുഞ്ച് കൗശിക് ഷാ 12800 ഓഹരികള്‍ 115.75 രൂപ നിരക്കില്‍ വാങ്ങി

ഉമ കണ്‍വേര്‍ട്ടര്‍ ലിമിറ്റഡ്: സൊമാനി വെഞ്ച്വേഴ്‌സ് ആന്റ് ഇനവേഷന്‍സ് ലിമിറ്റഡ് 152000 ഓഹരികള്‍ 34.96 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഉണിവാസ്തു ഇന്ത്യ ലിമിറ്റഡ്: മില്ലേനിയല്‍ ഫാമിലി ട്രസ്റ്റ് 63392 ഓഹരികള്‍ 92.54 രൂപ നിരക്കില്‍ വില്‍പന നടത്തി.

ജനുവരി 12 മൂന്നാം പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ആനന്ദ് രതി വെല്‍ത്ത്, സിയന്റ്, ഡെന്‍ നെറ്റ്വര്‍ക്കുകള്‍, ജി ജി എഞ്ചിനീയറിംഗ്, ജിഎം ബ്രൂവറീസ്, ജിടിപിഎല്‍ ഹാത്ത്വേ, പ്ലാസ്റ്റിബ്ലെന്‍ഡ്സ് ഇന്ത്യ

X
Top