
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി തകര്‍ച്ച വരിച്ചു. ബുധനാഴ്ച, സെന്‍സെക്‌സ് 216 പോയിന്റ് താഴ്ന്ന് 62,411 ലെവലിലും നിഫ്റ്റി 82 പോയിന്റ് താഴ്ന്ന് 18,560 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.
ശക്തിക്ഷയത്തെയാണ് പാറ്റേണ്‍ കുറിക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്,ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. അതേസമയം ഹയര്‍ ടോപ് ഹയര്‍ ബോട്ടം ലെവലുകള്‍ സജീവമാണ്. 18,450 ല്‍ വീണ്ടെടുപ്പ് സംഭവിക്കാനാണ് സാധ്യത.
ഇടിവ് തുടരുകയാണെങ്കില്‍, സപ്പോര്‍ട്ട്- 18,150. തിരിച്ചുകയറുന്ന പക്ഷം പ്രതിരോധം 18650 ലെവലില്‍.
പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,532- 18,499 & 18,446
റെസിസ്റ്റന്‍സ്:18,639 – 18,672 മിറ 18,726.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,980- 42,891 മിറ 42,746
റെസിസ്റ്റന്‍സ്: 43,270- 43,359 & 43,504
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
എച്ച്ഡിഎഫ്‌സി
സണ്‍ ഫാര്‍മ
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്‌സി ലൈഫ്
ബ്രിട്ടാനിയ
ഐടിസി
മതര്‍സണ്‍
മാരുതി
എച്ച്‌സിഎല്‍ ടെക്
പ്രധാന ഇടപാടുകള്‍
ന്യൂഡല്‍ഹി ടെലിവിഷന്‍: എല്‍ടിഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 5.46 ലക്ഷം ഓഹരികള്‍ 358.53 നിരക്കില്‍ വില്‍പന നടത്തി. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടാണ് നടത്തിയത്.
എലന്റസ് ബെക്ക് ഇന്ത്യ: നിപോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 2.15 ലക്ഷം ഓഹരികള്‍ 4100 രൂപ നിരക്കില്‍ വാങ്ങി. പൈന്‍ബ്രിഡ്ജ് ഇന്‍വെസ്റ്റ്‌മെന്റ് ഏഷ്യ ലിമിറ്റഡ് എ/സി പിബി ഗ്ലോബല്‍ ഫണ്ട്‌സ്-പൈന്‍ബ്രിഡ്ജ് ഇന്ത്യ ഇക്യു ഫണ്ട് 2.16 ലക്ഷം ഓഹരികള്‍ 4100.01 നിരക്കില്‍ വില്‍പന നടത്തി.
കമത്ത് ഹോട്ടല്‍സ്: മോളിക്യൂള്‍ വെഞ്ച്വേഴ്‌സ് 200000 ഓഹരികള്‍ 111.65 രൂപ നിരക്കില്‍ വില്‍പന നടത്തി.
റൈറ്റ് സോണ്‍ കെംകോണ്‍ ഇന്ത്യ ലിമിറ്റഡ്: നിര്‍മാണ്‍ കമ്മോഡിറ്റീസ് 40000 ഓഹരികള്‍ 80.96 രൂപ നിരക്കില്‍ വില്‍പന നടത്തി.
സ്‌ററൈലം ഇന്‍ഡസ്ട്രീസ്: അബാക്കസ് അസറ്റ് മാനേജര്‍ എല്‍എല്‍പി 350000 ഓഹരികള്‍ 1127.50 രൂപ നിരക്കില്‍ വാങ്ങി. വനജ സുന്ദര്‍ അയ്യര്‍ 130000 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. ഇന്ത്യ 2020 ഫണ്ട്2 ലിമിറ്റഡ് 480000 ഓഹരികള്‍ 1127.05 രൂപ നിരക്കില്‍ വില്‍പന നടത്തി. ഇന്ത്യ 2020 ഫണ്ട്2 ലിമിറ്റഡ്,119800 ഓഹരികള്‍ 1166.2 രൂപ നിരക്കില്‍ വില്‍പന നടത്തി.
വോക്ക്ഹാട്ട്: ഹുമുസ കണ്‍സള്‍ട്ടന്റ് 2500000 ഓഹരികള്‍ 225 രൂപ നിരക്കില്‍ വില്‍പന നടത്തി. കീര്‍ത്തന്‍ മാണിക് ലാല്‍ രുപാരേലിയ 725000 ഓഹരികള്‍ അതേ നിരക്കില്‍ വാങ്ങി. നിയോമൈല്‍ കോര്‍പറേറ്റ് അഡൈ്വസറി 1532498 ഓഹരികള്‍ അതേ നിരക്കില്‍ വാങ്ങി. കീര്‍ത്തന്‍ മാണിക് ലാല്‍ രുപാരേലിയ ഓഹരികള്‍ 707 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി. നിയോമൈല്‍ കോര്‍പറേറ്റ് അഡൈ്വസറി 2600 ഓഹരികള്‍ അതേ നിരക്കില്‍ വില്‍പന നടത്തി.