
കൊച്ചി: ബുധനാഴ്ച വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 145 പോയിന്റ് ഉയര്‍ന്ന് 62,678 ലെവലിലും നിഫ്റ്റി 52 പോയിന്റുയര്‍ന്ന് 18,660 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ ഡോജി കാന്‍ഡില്‍ മാതൃകയിലുള്ള പാറ്റേണ്‍ രൂപപ്പെട്ടു.
ഹ്രസ്വകാല അനിശ്ചിതാവസ്ഥയെ ആണ് പാറ്റേണ്‍ കുറിക്കുന്നതെന്ന് ജിഇപിഎല്‍ കാപിറ്റല്‍, ടെക്‌നിക്കല്‍ റിസര്‍ച്ച് എവിപി, വിദ്‌ന്യാന്‍ സാവന്ത് പറയുന്നു.അതേസമയം ആര്‍എസ്‌ഐ ഇന്‍ഡിക്കേറ്റര്‍ 60 ന് മുകളിലായത് ശുഭസൂചനയാണ്. 18,886-18,300 നിടയില്‍ കണ്‍സോളിഡേഷന്‍ സംഭവിക്കാനാണ് സാധ്യത.
പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18639-1624-18600
റെസിസ്റ്റന്‍സ്:18687-18,702-18726
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:44,000-43,962-43899
റെസിസ്റ്റന്‍സ്: 44126-44164-44227.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍കെം
എച്ച്ഡിഎഫ്‌സി ലൈഫ്
കോടക് ബാങ്ക്
ഭാരതി എയര്‍ടെല്‍
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്‌സി ലൈഫ്
എസ്ബിഐ ലൈഫ്
എച്ച്ഡിഎഫ്‌സി എഎംസി
എച്ച്ഡിഎഫ്‌സി ബാങ്ക്
പിരമല്‍
പ്രധാന ഇടപാടുകള്‍
ഇക്വിറ്റാസ് ഹോള്‍ഡിംഗ്‌സ്:സിഡിസി ഗ്രൂപ്പ് പിഎല്‍സി 76.04 ലക്ഷം ഓഹരികള്‍ അഥവാ 2.22 ശതമാനം ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാട് വഴി വില്‍പന നടത്തി. 125.04 രൂപ നിരക്കിലായിരുന്നു ഇടപാട്. സിഡിസി ഗ്രൂപ്പ് കമ്പനിയുടെ 2.72 ശതമാനം ഓഹരികളാണ് കൈവശം വച്ചിരുന്നത്.
വിആര്‍എല്‍ ലോജിസ്റ്റിക്‌സ്: പ്രമോട്ടര്‍ വിജയ് ബസവന്നപ്പ സന്‍കേശ്വര്‍ 47.92 ലക്ഷം ഓഹരികള്‍ 570.01 രൂപ നിരക്കില്‍ വില്‍പന നടത്തി. മാക്‌സ് ലൈഫ് ഇന്‍ഷൂറന്‍സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്, ക്വാന്റ് മ്യൂച്വല്‍ ഫണ്ട് എന്നിവ 18.19 ലക്ഷം ഓഹരികള്‍ 570 രൂപ നിരക്കില്‍ വാങ്ങി.
ഗായത്രി പ്രൊജക്ട്‌സ്: ജിഎംഎ എമേര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഫണ്ട് 48.29 ലക്ഷം ഓഹരികള്‍ 8.98 രൂപ നിരക്കില്‍ വില്‍പന നടത്തി. ഗ്രാന്‍തം എസി ജിഎംഒ മാര്‍ക്കറ്റ്‌സ് ഫണ്ട് 11.07 ലക്ഷം ഓഹരികള്‍ 9.04 രൂപ നിരക്കില്‍ വില്‍പന നടത്തി. ഐസിഎം ഫൈനാന്‍സ് 12 ലക്ഷം ഓഹരികള്‍ 9 രൂപ നിരക്കില്‍ വാങ്ങി.
ബോധി ട്രീ മള്‍ട്ടിമീഡിയ: ബിഎസ്ഇഎല്‍ ഇന്‍ഫ്രാസ്ട്രക്ച്വര്‍ റിയാലിറ്റി 96000 ഓഹരികള്‍ 91.39 രൂപ നിരക്കില്‍ വാങ്ങി.






