ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

നിഫ്റ്റി: അസ്ഥിരത, ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവ്

കൊച്ചി: നവംബര്‍ 16 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മിതമായ നേട്ടത്തോടെ ക്ലോസ് ചെയ്തു. പുതിയ റെക്കോര്‍ഡ് തലത്തെത്താന്‍ സെന്‍സെക്‌സിനും 18,400 മാര്‍ക്ക് ഭേദിക്കാന്‍ നിഫ്റ്റി50യ്ക്കുമായി. 108 പോയിന്റുയര്‍ന്ന് സെന്‍സെകസ് 61,981 ലെവലിലും 6 പോയിന്റുയര്‍ന്ന് നിഫ്റ്റി50 18,410 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ഡോജി മാതൃകയിലുള്ള പാറ്റേണ്‍ രൂപപ്പെട്ടു. അസ്ഥിരത പ്രകടമാണെങ്കിലും ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ്) 65 മാര്‍ക്കിന് മുകളിലായതിനാല്‍ ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവാണെന്ന് ജിഇപിഎല്‍ കാപിറ്റല്‍, ടെക്‌നിക്കല്‍ റിസര്‍ച്ച് -എവിപി വിദ്‌ന്യാന്‍ സാവന്ത് പറയുന്നു. നിഫ്റ്റി 18500-18650 ലക്ഷ്യം വച്ചേക്കാം.

18,282 ലെവലിന് താഴെയെത്തുന്ന പക്ഷം ബുള്ളിഷ് ട്രെന്‍ഡ് നിഷേധിക്കപ്പെടുകയും ചെയ്യും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: – 18,338 & 18,301.
റെസിസ്റ്റന്‍സ്: 18,436 – 18,459 – 18,497.

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 42,361-42,286- 42,166
റെസിസ്റ്റന്‍സ്: 42,602 – 42,676 & 42,797

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്
ബല്‍റാപൂര്‍ ചിനി മില്‍
സീമന്‍സ്
ഒഎന്‍ജിസി
ബിയിഎല്‍
ശ്രീ സിമന്റസ്
ഹണിവെല്‍ ഓട്ടോമേഷന്‍
ടിവിഎസ് മോട്ടോര്‍
കോറമാന്‍ഡല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

പ്രധാന ഇടപാടുകള്‍
ബികാജി ഫുഡ്‌സ് ഇന്റര്‍നാഷണല്‍: ഗോള്‍ഡ്മാന്‍ സാക്‌സ് ഫണ്ട്‌സ് – ഗോള്‍ഡ്മാന്‍ സാക്‌സ് ഇന്ത്യ ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോ, എത്‌നിക് ലഘുഭക്ഷണ കമ്പനിയില്‍ 17.45 ലക്ഷം ഓഹരികള്‍ ശരാശരി 324.5 രൂപ നിരക്കില്‍ സ്വന്തമാക്കി.

സിഎംഎസ് ഇന്‍ഫോ സിസ്റ്റംസ്: സ്‌മോള്‍ക്യാപ് വേള്‍ഡ് ഫണ്ട് ഇന്‍കോര്‍പ്പറേഷന്‍ കമ്പനിയിലെ ശരാശരി 333.05 രൂപ നിരക്കില്‍ 30.01 ലക്ഷം ഓഹരികള്‍ വാങ്ങി. പ്രമോട്ടര്‍ സിയോണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ ഇടപാടിലെ വില്‍പ്പനക്കാരന്‍. 2022 സെപ്റ്റംബറിലെ കണക്കനുസരിച്ച് സിയോണിന് കമ്പനിയില്‍ 63.01 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

ഗ്ലോബല്‍ ഹെല്‍ത്ത്: നൊമൂറ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മദര്‍ ഫണ്ട് അക്കൗണ്ട് വഴി 15 ലക്ഷം ഓഹരികള്‍ ശരാശരി 414.57 രൂപ നിരക്കില്‍ വാങ്ങി. മോത്തിലാല്‍ ഓസ്വാള്‍ ലോംഗ് ടേം ഇക്വിറ്റി ഫണ്ട് വഴി മോത്തിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ടും മോത്തിലാല്‍ ഓസ്വാള്‍ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ടും ശരാശരി 401 രൂപ നിരക്കില്‍ 36.3 ലക്ഷം ഓഹരികള്‍ സ്വന്തമാക്കി.

എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സ്: ലൈറ്റ്ഹൗസ് ഇന്ത്യ ഫണ്ട് 3 ലിമിറ്റഡ് 3 കോടി ഓഹരികള്‍ ശരാശരി 175.13 രൂപ നിരക്കില്‍ വിറ്റു.

X
Top