
മുംബൈ: ആറ് ദിവസത്തെ നേട്ടത്തിന് ശേഷം ബുധനാഴ്ച വിപണികള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 161 പോയിന്റ് താഴ്ന്ന് 61193 ലെവലിലും നിഫ്റ്റി50 58 പോയിന്റ് താഴ്ന്ന് 18090 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ലോവര്‍ ഷാഡോവോട് കൂടിയ ചെറിയ നെഗറ്റീവ് കാന്‍ഡില്‍ കനത്ത വില്‍പനയുടെ അഭാവത്തെ സൂചിപ്പിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി പറഞ്ഞു.
മികച്ച മുന്നേറ്റത്തിനൊടുവില്‍ ഹ്രസ്വകാല ട്രെന്‍ഡ് തണുപ്പനായി. വരുന്ന 1-2 സെഷനുകളില്‍ നേരിയ ദൗര്‍ബല്യം പ്രകടമായേക്കാം. സപ്പോര്‍ട്ട് 17900 ലെവലിലായിരിക്കും.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിറ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,055- 18,037 – 18,009.
റെസിസ്റ്റന്‍സ്: 18,111- 18,128 – 18,157.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,143- 43,077 – 42,972.
റെസിസ്റ്റന്‍സ്: 43,354-43,420 – 43,525.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍കെം
എസ്ബിഐ ലൈഫ്
ടിസിഎസ്
ക്രോംപ്റ്റണ്‍
ടോറന്റ് ഫാര്‍മ
ഇന്‍ഫോസിസ്
എച്ച്ഡിഎഫ്‌സി
ഹീറോ മോട്ടോകോര്‍പ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഐഷര്‍ മോട്ടോഴ്‌സ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
കോള്‍ട്ടെ-പാട്ടില്‍ ഡെവലപ്പേഴ്‌സ്: സൊസൈറ്റ് ജനറല്‍-ഒഡിഐ, പൂനെ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുടെ 18.45 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ ശരാശരി 245 രൂപ നിരക്കില്‍ വാങ്ങി. പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് അതേ വിലയില്‍ കമ്പനിയിലെ 18.65 ലക്ഷം ഓഹരികള്‍ വിറ്റു.
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്: ഝലം ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സ്മോള്‍ ഫിനാന്‍സ് ബാങ്കിലെ 5.41 ലക്ഷം ഓഹരികള്‍ 102.09 രൂപ നിരക്കില്‍ വിറ്റു.
പവര്‍ മൈക്ക് പ്രൊജക്ട്‌സ്: ബനിയന്‍ ട്രീ ഗ്രോത്ത് കാപിറ്റല്‍ 2 എല്‍എല്‍സി 1.54 ലക്ഷം ഓഹരികള്‍ ശരാശരി 2,600.94 രൂപ നിരക്കിലും 80,000 ഓഹരികള്‍ ശരാശരി 2,600.5 രൂപ നിരക്കിലും 60.99 കോടി രൂപയ്ക്ക് ഓഫ് ലോഡ് ചെയ്തു
മെയ് 4 ന് നാലാംപാദ ഫലങ്ങള്‍ പുറത്തുവിടുന്ന കമ്പനികള്‍
ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഹീറോ മോട്ടോകോര്‍പ്പ്, അദാനി എന്റര്‍പ്രൈസസ്, ഡാബര്‍ ഇന്ത്യ, ടാറ്റ പവര്‍, ടിവിഎസ് മോട്ടോര്‍, സുന്ദരം ഫാസ്റ്റനേഴ്സ്, 360 വണ്‍ വാം, ആപ്റ്റസ് വാല്യു ഹൗസിംഗ് ഫിനാന്‍സ്, ബ്ലൂ സ്റ്റാര്‍, ബോംബെ ഡൈയിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ് കമ്പനി, സിയറ്റ്, ഫസ്റ്റ് സോഴ്സ് സൊല്യൂഷന്‍സ്, ജമ്മു & ഐഡിഎഫ്സി, ജമ്മു കാശ്മീര്‍ ബാങ്ക്, മൈന്‍ഡ്സ്പേസ് ബിസിനസ് പാര്‍ക്ക്‌സ് REIT, യുണൈറ്റഡ് ബ്രൂവറീസ്.






