
കൊച്ചി: രണ്ട് ദിവസത്തെ നേട്ടത്തിനുശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച നഷ്ടം വരിച്ചു.ബിഎസ്ഇ സെന്‍സെക്‌സ് 152 പോയിന്റ് താഴ്ന്ന് 61,033 ലെവലിലും നിഫ്റ്റി 50 46 പോയിന്റ് താഴ്ന്ന് 18,157 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.
പോസിറ്റീവ് ഹയര്‍ ടോപ്പ്, ഹയര്‍ ബോട്ടം ചാര്‍ട്ട് പാറ്റേണ്‍ നിലനില്‍ക്കുന്നതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു. ബുധനാഴ്ചയിലെ സ്വിംഗ് ഹൈയായ 18,296, സ്വീക്വന്‍സിലെ പുതിയ ഹയര്‍ ടോപ്പ് ആണ്. വരുന്ന 1-2 സെഷനുകളില്‍ കണ്‍സോളിഡേഷനോ തിരുത്തലോ സംഭവിക്കുമെങ്കിലും പിന്നീട് വീണ്ടും ഉയര്‍ച്ച ദൃശ്യമാകുമെന്ന് ഷെട്ടി പറഞ്ഞു.
17,950 ലെവിലായിരിക്കും ഉടന്‍ പിന്തുണ ലഭ്യമാവുക.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,122, – 18,080 & 18,011
റെസിസ്റ്റന്‍സ്: 18,259-18,301 -18,369.
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 41,693, – 41,626 – 41,519
റെസിസ്റ്റന്‍സ്: 41,907 -41,974 & 42,081
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എസ്ബിഐ ലൈഫ്
വേള്‍പൂള്‍
എസ്ബിഐ കാര്‍ഡ്
ഭാരതി എയര്‍ടെല്‍
കോടക് ബാങ്ക്
എച്ച്‌സിഎല്‍ ടെക്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഐടിസി
ജിഎസ്പിഎല്‍
എച്ച്ഡിഎഫ്‌സി
പ്രധാന ഇടപാടുകള്‍
ഇന്‍ഡിഗോ പെയിന്റ്‌സ്: സെക്കോയ ക്യാപിറ്റല്‍ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് 7.5 ലക്ഷം ഓഹരികള്‍ 1,343.82 രൂപ നിരക്കില്‍ വിറ്റ., എസ്സിഐ ഇന്‍വെസ്റ്റ്‌മെന്റ്‌സ് വി 8.09 ലക്ഷം ഓഹരികള്‍ 1,343.65 രൂപ നിരക്കില്‍ വിറ്റു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി 2.5 ലക്ഷം അധിക ഷെയറുകളും ഗോള്‍ഡ്മാന്‍ സാച്ച്‌സ് (സിംഗപ്പൂര്‍) പി ടി ഇ ഒഡിഐ 2.67 ലക്ഷം ഓഹരികളും പിഐടിഇടി ഇന്ത്യന്‍ ഇക്വിറ്റികള്‍ 3.24 ലക്ഷം ഓഹരികളും വാങ്ങി. ശരാശരി വാങ്ങല്‍ വില1,343 രൂപ.2022 സെപ്റ്റംബറിലെ കണക്കനുസരിച്ച് ഇന്‍ഡിഗോ പെയിന്റ്‌സില്‍ സെക്കോയ ക്യാപിറ്റലിന് 28.54 ശതമാനം ഓഹരിയുണ്ടായിരുന്നു.
ജിഎസ്എസ് ഇന്‍ഫോടെക്: സ്പാന്‍ അനില്‍ ഷാ കമ്പനിയിലെ 109459 ഓഹരികള്‍ 294.75 രൂപ നിരക്കില്‍ വില്‍പന നടത്തി.
ജീന സിഖോ ലൈഫ് കെയര്‍ ലിമിറ്റഡ്: വി ജോഷി ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 81000 ഓഹരികള്‍ 142.48 രൂപ നിരക്കില്‍ വാങ്ങി.
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്: ബാര്‍ക്ലെയ്‌സ് മര്‍ച്ചന്റ് ബാങ്ക് 4535218 ഓഹരികള്‍ 108.83 രൂപ നിരക്കില്‍ വില്‍പന നടത്തി.
സെപ്തംബര്‍ പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
ഐഷര്‍മോട്ടോഴ്‌സ്, സൊമാറ്റോ, അദാനി ഗ്രീന്‍എനര്‍ജി, അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍െ്രെപസ്, അശോക് ലെയ്‌ലാന്‍ഡ്, ആസ്റ്റര്‍ഡിഎം ഹെല്‍ത്ത്‌കെയര്‍, ബാറ്റ ഇന്ത്യ, മിസ്സിസ് ബെക്ടര്‍സ് ഫുഡ് സ്‌പെഷ്യാലിറ്റിസ്, ബെര്‍ഗര്‍പെയിന്റ്‌സ് ഇന്ത്യ, കാമ്പസ് ആക്ടീവ്വെയര്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന് ഓഫ് ഇന്ത്യ, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്, ഗുജറാത്ത് ഗ്യാസ്, ഇന്ത്യന്‍ ഹോട്ടലുകള്, ജിന്‍ഡാല് സ്റ്റീല്‍ആന്ഡ് പവര്‍, കല്‍പതാരു പവര്‍ട്രാന്‍സ്മിഷന്, കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യ, ലിന്‍ഡെ ഇന്ത്യ, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, എന്‍എച്ച്പിസി, ഓയില്‍ ഇന്ത്യ, പേജ് ഇന്‍ഡസ്ട്രീസ്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, റൈറ്റ്‌സ്, സെയില്‍, സുസ്ലോണ്‍ എനര്‍ജി, ടോറന്റ് പവര്‍, ട്രെന്റ് എന്നിവ സെപ്തംബര്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിക്കും.