ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

മുന്നേറ്റം തുടരുമെന്ന് വിലയിരുത്തല്‍

കൊച്ചി: തുടര്‍ച്ചയായ ഏഴാം ദിവസവും വിപണി ഉയര്‍ന്നു. മാത്രമല്ല റെക്കോര്‍ഡ് നേട്ടം തുടരാനും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്ക് സാധിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 418 പോയിന്റുയര്‍ന്ന് 63100 ലും നിഫ്റ്റി 50 140 പോയിന്റുയര്‍ന്ന് 18758 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

പ്രതിദിന ചാര്‍ട്ടില്‍ ചെറിയ അപ്പര്‍ സ്റ്റിക്കോടുകൂടി രൂപം കൊണ്ട ദീര്‍ഘ ബുള്ളിഷ് കാന്‍ഡില്‍ മുന്നേറ്റം തുടരുമെന്നതിന്റെ സൂചനയാണ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം 18950-19000 ആയിരിക്കും.

18680 ല്‍ പിന്തുണ ലഭ്യമാകും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18654-18607-18531
റെസിസ്റ്റന്‍സ്: 18806-18854-18930

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,975-42,868 -42,696
റെസിസ്റ്റന്‍സ്: 43,320 – 43,427 -43,600

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐടിസി
എച്ച്ഡിഎഫ്‌സി ബാങ്ക്
ആല്‍ക്കെം
ഇപ്കാ
വോള്‍ട്ടാസ്
ഐസിഐസിഐ ബാങ്ക്
ബജാജ് ഫിന്‍സര്‍വ്
ടോറന്റ് ഫാര്‍മ
എച്ച്ഡിഎഫ്‌സി
ടിസിഎസ്

എബിബി ഇന്ത്യ, ബജാജ് ഹോള്‍ഡിംഗ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ്, ട്യൂബ് ഇന്‍വെസ്റ്റ്മെന്റ് ഓഫ് ഇന്ത്യ, വരുണ്‍ ബിവറേജസ്: സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്മെന്റ് കമ്പനി ഇന്റഗ്രേറ്റഡ് കോര്‍ സ്ട്രാറ്റജീസ് (ഏഷ്യ) പ്രൈവറ്റ് ലിമിറ്റഡ് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ എബിബി ഇന്ത്യയുടെ 10.9 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. മാത്രമല്ല, അതേ സ്ഥാപനം ബജാജ് ഹോള്‍ഡിംഗ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സിലെ് 5.83 ലക്ഷം ഓഹരികള്‍ ഒരു ഷെയറിന് ശരാശരി 6,266.25 രൂപ നിരക്കില്‍ വിറ്റു. സ്ഥാപനം,ട്യൂബ് ഇന്‍വെസ്റ്റ്മെന്റസിലെ 17.35 ലക്ഷം ഓഹരികള്‍ 2,766.83 രൂപയ്ക്കും, വരുണ്‍ ബിവറേജസിലെ 48.06 ലക്ഷം ഓഹരികള്‍് 1,245.01 രൂപ നിരക്കിലും ഓഫ്‌ലോഡ് ചെയ്തു. മൊത്തം വില്‍പന 1,771 കോടി രൂപയുടേതാണ്.

ഈസി ട്രിപ്പ് പ്ലാനേഴ്‌സ്‌: ഐ-ഷെയേഴ്‌സ് കോര്‍ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് മൗറീഷ്യസ് കമ്പനി ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയുടെ 1.1 ശതമാനത്തിലധികം ഓഹരികള്‍ ശരാശരി 62.98 രൂപ നിരക്കില്‍ വാങ്ങി.

ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി: സിംഗപ്പൂര്‍ ഗവണ്‍മെന്റ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഹോട്ടല്‍ കമ്പനിയിലെ 94.74 ലക്ഷം ഓഹരികള്‍ ശരാശരി 321.77 രൂപ നിരക്കില്‍ വാങ്ങി. ഇന്റഗ്രേറ്റഡ് കോര്‍ സ്ട്രാറ്റജീസ് (ഏഷ്യ) പ്രൈവറ്റ് ലിമിറ്റഡ് 1.44 കോടി ഓഹരികള്‍ ശരാശരി 321.47 രൂപ നിരക്കില്‍ വിറ്റു. കൂടാതെ, ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ് 71.94 ലക്ഷം ഓഹരികള്‍ ശരാശരി 321.83 രൂപ നിരക്കില്‍ വിറ്റഴിച്ചു.2022 സെപ്തംബര്‍ വരെ ഇത് 1.49 കോടി എണ്ണം അല്ലെങ്കില്‍ 1.06 ശതമാനം ഓഹരികള്‍ ആയിരുന്നു ബിഎന്‍ബി കൈവശം വച്ചിരുന്നത്.

X
Top