ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവെന്ന് വിലയിരുത്തല്‍

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഉയര്‍ച്ച നിലനിര്‍ത്താന്‍ ഒക്‌ടോബര്‍ 19 ന് വിപണിയ്ക്കായി. എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി എന്നിവയുടെ പ്രകടനമാണ് സൂചികകളെ തുണച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 150 പോയിന്റ് ഉയര്‍ന്ന് 59,107 ലും നിഫ്റ്റി 25 പോയിന്റ് ഉയര്‍ന്ന് 17,512 ലും ക്ലോസ് ചെയ്യുകയായിരുന്നു.

ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു. 17,429 എന്ന മുന്‍ സ്വിങ്ങ് ഹൈയ്ക്ക് മുകളില്‍ ക്ലോസ് ചെയ്തതിനാല്‍ നിഫ്റ്റി ഹ്രസ്വകാല ഉയര്‍ച്ചയിലാണെന്ന് കരുതാം, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ & ഡെറിവേറ്റീവ് അനലിസ്റ്റ് സുബാഷ് ഗംഗാധരന്‍ പറയുന്നു.

എന്നാല്‍ ശക്തമായ പ്രതിരോധം ഭേദിച്ചാല്‍ മാത്രമേ 18,096 എന്ന മുന്‍ ഉയര്‍ച്ച ലക്ഷ്യം വയ്ക്കാന്‍ നിഫ്റ്റിയ്ക്കാകൂ. ശക്തിക്ഷയം തുടരുകയാണെങ്കില്‍ പിന്തുണ 17,434 ല്‍ ആയിരിക്കും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,479-17,447 & 17,396
റെസിസ്റ്റന്‍സ്: 7,582-17,614 – 17,665

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,233-40,127 – 39,956
റെസിസ്റ്റന്‍സ്: 40,575- 40,681 & 40,852

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ബ്രിട്ടാനിയ
കമ്മിന്‍സ്ഇന്ത്യ
ഭാരതി എയര്‍ടെല്‍
കോള്‍ ഇന്ത്യ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എച്ച്‌സിഎല്‍ ടെക്
ഡാബര്‍
എസ്ബിഐ ലൈഫ്
ഒഎഫ്എസ്എസ്
ഗോദ്‌റേജ് സിപി

പ്രധാന ഇടപാടുകള്‍
ഡിബോക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ 424919 ഓഹരികള്‍ 21.5 രൂപ നിരക്കില്‍ ഗൗരവ് ജെയ്ന്‍ വില്‍പന നടത്തി.
ലോയ്ഡ് ലക്ഷ്വറീസ് ലിമിറ്റഡിലെ 165000 ഓഹരികള്‍ മായങ്ക് അരുണ്‍ സെക്‌സരിയ 44.8 രൂപ നിരക്കില്‍ വില്‍പന നടത്തി.
ക്യുഎംഎസ് മെഡിക്കല്‍ അലൈഡ് സര്‍വീസസിലെ 135000 ഓഹരികള്‍ സ്‌ക്കൈ വാണ്ടറേഴ്‌സ് 126.39 രൂപ നിരക്കില്‍ വില്‍പന നടത്തി.
വിന്നി ഓവര്‍സീസ് ലിമിറ്റഡിലെ 69300 ഓഹരികള്‍ ചിരാഗ് ഹര്‍ഷദ്കുമാര്‍ പട്ടേല്‍ 55.65 രൂപ നിരക്കില്‍ വില്‍പ്പന നടത്തി.

X
Top