
കൊച്ചി: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വാങ്ങല്‍ തുടര്‍ന്നത്, ഏഷ്യന്‍ സൂചികകളുടെ മികച്ച പ്രകടനം, എണ്ണവിലയിലെ ഇടിവ് എന്നീ ഘടകങ്ങളുടെ പിന്‍ബലത്തില്‍ ഓഗസ്റ്റ് 17 ബുധനാഴ്ച വിപണി നാലര മാസത്തെ ഉയരത്തിലെത്തി. ബിഎസ്ഇ സെന്‍സെക്‌സ് 418 പോയിന്റ് ഉയര്‍ന്ന് 60,260ലും നിഫ്റ്റി50 119 പോയിന്റ് ഉയര്‍ന്ന് 17,944ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെട്ടു.
റെസിസ്റ്റന്‍സ് ട്രെന്‍ഡ്‌ലൈനിന് മുകളിലാണ് നിഫ്റ്റിയുള്ളതെന്ന് നിരീക്ഷിക്കുകയാണ് ജിഇപിഎല്‍ കാപിറ്റലിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് എവിപി വിദ്യന്‍ സാവന്ത്. മുന്‍പുള്ള സ്വിംഗ് ഹൈ പോയിന്റുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് നിലവിലെ പൊസിഷന്‍. പ്രതിദിന ചാര്‍ട്ടില്‍ ഒരു പോസിറ്റീവ് കാന്‍ഡില്‍ സ്റ്റിക്ക് കൂടി രൂപപ്പെട്ടിട്ടുണ്ട്. മൊമന്റം ഇന്‍ഡിക്കേറ്ററായ ആപേക്ഷിക ശക്തി സൂചിക (ആര്‍എസ്‌ഐ) യും ബുള്ളിഷാണ്.
ശക്തമായ ബുള്ളിഷ് മൊമന്റമാണ് സൂചിക പ്രകടമാക്കുന്നത്.സാവന്തിന്റെ അഭിപ്രായത്തില്‍ 18,115 (സ്വിംഗ് ഹൈ) തുടര്‍ന്ന് 18,351 (സ്വിംഗ് ഹൈ) ലായിരിക്കും നിഫ്റ്റി ഇനി പ്രതിരോധം തീര്‍ക്കുക. അതേസമയം 17,724 (ഗ്യാപ്പ് സപ്പോര്‍ട്ട്), തുടര്‍ന്ന് 17,566 (ഗാപ്പ് സപ്പോര്‍ട്ട്) പിന്തുണ ലഭ്യമാകും.
പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,863-17,782
റെസിസ്റ്റന്‍സ്: 17,996 -18,047
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 39,275- 39,088
റെസിസ്റ്റന്‍സ്: 39,577 – 39,691
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍ക്കെ
കോടക് ബാങ്ക്
എല്‍ടി
പവര്‍ഗ്രിഡ്
സിജിന്‍
ഡിവിസ് ലാബ്‌സ്
എച്ച്ഡിഎഫ്‌സി ബാങ്ക്
ഇപ്കാ ലാബ്
ക്രോംപ്റ്റണ്‍
പ്രധാന ഇടപാടുകള്‍
നവ: ടെക്‌സാസ് എംപ്ലോയീസ് റിട്ടയര്‍മെന്റ് സിസ്റ്റം – സെല്‍ഫ്മാനേജ്ഡ് പോര്‍ട്ട്‌ഫോളിയോ കമ്പനിയുടെ 10,88,202 ഇക്വിറ്റി ഷെയറുകള്‍ അല്ലെങ്കില്‍ 0.75 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി വാങ്ങി. ഓഹരിയൊന്നിന് ശരാശരി 246.16 രൂപ നിരക്കിലായിരുന്നു ഇടപാട്.






