സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

ഇന്നത്തെ വിപണി സാധ്യതകള്‍

ന്യൂഡല്‍ഹി: ദിവസത്തെ താഴ്ന്ന നിലയില്‍ നിന്ന് വീണ്ടെടുപ്പ് നടത്തിയ സൂചികകള്‍ ഓഗസ്റ്റ് 24 ന് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. അസ്ഥിര സൂചികയായ വിഐഎക്‌സ് 18.43 ലെവിലിലേയ്ക്ക് ഇടിയുകയും ചെയ്തിട്ടുണ്ട്. ഇതോടെ ബുള്ളുകള്‍ സജീവമായി.

പ്രതിദിന ചാര്‍ട്ടില്‍ ഒരു ചെറിയ പോസിറ്റീവ് കാന്‍ഡില്‍ കഴിഞ്ഞ സെഷനിലെ ദീര്‍ഘ പോസിറ്റീവ് കാന്‍ഡിലിന് സമീപത്തായി രൂപപ്പെട്ടുവെന്ന് നിരീക്ഷിക്കുകയാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്ക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി. സപ്പോര്‍ട്ടില്‍ വാങ്ങുകയും റെസിസ്റ്റന്‍സില്‍ വില്‍ക്കുകയും ചെയ്യുന്ന റെയ്ഞ്ച് ബൗണ്ട് ട്രേഡിംഗാണ് നടക്കുന്നതെന്നും വില്‍പന സമ്മര്‍ദ്ദം കുറവാണെന്നും അദ്ദേഹം പറയുന്നു.

17650 ന് മുകളില്‍ ട്രേഡിംഗ് നടക്കുന്ന പക്ഷം നിഫ്റ്റി ഹ്രസ്വകാലത്തില്‍ 17,850 ലേയ്ക്ക് കുതിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,528-17,451
റെസിസ്റ്റന്‍സ്: 17,653 -17,700

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,687- 38,335
റെസിസ്റ്റന്‍സ്: 39,255 – 39,472

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി ബാങ്ക്
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്‌സി
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഐഒസി
പവര്‍ഗ്രിഡ്
അംബുജ സിമന്റ്
അതുല്‍
ഡാബര്‍, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍

പ്രധാന ഇടപാടുകള്‍
ആര്‍ബിഎല്‍ ബാങ്ക്: കോളേജ് റിട്ടയര്‍മെന്റ് ഇക്വിറ്റി ഫണ്ട് 45,84,678 ഇക്വിറ്റി അഥവാ ബാങ്കിലെ 0.7 ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വാങ്ങി. ഷെയറൊന്നിന് ശരാശരി 108.86 രൂപ നിരക്കിലാണ് ഇടപാട്.

എയ്ഞ്ചല്‍ ഫൈബേഴ്‌സ്: നവ് കാപിറ്റല്‍ വിസിസി കമ്പനിയിലെ 1.6 ലക്ഷം ഓഹരികള്‍ വാങ്ങി. ഓഹരിയൊന്നിന് 27.71 രൂപ നിരക്കിലാണ് ഇടപാട്.

ഇന്ദ്രായനി ബയോടെക്: ഇന്ത്യ ഇക്വിറ്റി ഫണ്ട് കമ്പനിയുടെ 3.5 ലക്ഷം ഓഹരികളും മിത്തല്‍ ക്ലോത്തിംഗ് കമ്പനി 2,12,800 ഓഹരികളും ഓഹരി ഒന്നിന് 55 രൂപ നിരക്കില്‍ ഏറ്റെടുത്തു. അതേസമയം ശീനിവാസന്‍ കണ്ണന്‍ 1.75 ലക്ഷം ഓഹരികള്‍ 55.72 രൂപ നിരക്കിലും നെക്‌സ്റ്റ് ഓര്‍ബിറ്റ് വെഞ്ച്വേഴ്‌സ് 6.2 ലക്ഷം ഓഹരികള്‍ 55.20 രൂപ നിരക്കിലും വില്‍പന നടത്തി.

X
Top