
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മികച്ച വീണ്ടെടുക്കല്‍ നടത്തിയ ദിവസമാണ് കടന്നുപോയത്. ദിവസത്തെ താഴ്ന്ന നിലയില്‍ നിന്നും അവ നില മെച്ചപ്പെടുത്തുകയായിരുന്നു. എന്നാല്‍ ആഗോളവിപണി,സാങ്കേതിക സ്റ്റോക്കുകളുടെ ബലഹീനത കാരണം, നാല് ദിവസത്തെ വിജയ പരമ്പര സെന്‍സെക്‌സും നിഫ്റ്റിയും അവസാനിപ്പിച്ചു.
ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ മികച്ച സ്റ്റിക്കുള്ള ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു. ട്രെന്‍ഡ്‌ലൈനിന് സമീപം വാങ്ങല്‍ നടക്കുമെന്നതിന്റെ സൂചനയാണിത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു. ഹ്രസ്വകാലത്തില്‍ നിഫ്റ്റി പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.
18,100 ഭേദിക്കുന്ന പക്ഷം 18,350 ആയിരിക്കും സൂചിക ലക്ഷ്യം വയ്ക്കുക. 17920 ല്‍ പിന്തുണ ലഭ്യമാകും.
പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,819-17,635
റെസിസ്റ്റന്‍സ്: 18,140 – 18,276
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 40,587- 39,769
റെസിസ്റ്റന്‍സ്: 41,925 – 42,445
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്‌സിഎല്‍ ടെക്
ആല്‍ക്കെം
എംഫാസിസ്
എച്ച്ഡിഎഫ്‌സി
ഡോ.റെഡ്ഡി
ഹീറോ മോട്ടോ കോര്‍പ്പ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എന്‍ടിപിസി
ആര്‍ഇസി
ക്രോംപ്റ്റണ്‍
പ്രധാന ഇടപാടുകള്‍
സുന്ദരം ഫാസ്റ്റനേഴ്‌സ്: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് 13,77,726 എണ്ണം അല്ലെങ്കില്‍ കമ്പനിയുടെ 0.6% ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി ഏറ്റെടുത്തു. ഓഹരിയൊന്നിന് ശരാശരി 845 രൂപ നിരക്കിലാണ് ഇടപാട്. പ്രമോട്ടര്‍ ടിവിഎസ് സുന്ദരം ഫാസ്റ്റനേഴ്‌സ് 24.7 ലക്ഷം ഓഹരികള്‍ വിറ്റു, ശരാശരി വില 845.09 രൂപ.






