ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്

ഹ്രസ്വകാലത്തില്‍ ഇടിവിന്‌ സാധ്യത

കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച, നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 237 പോയിന്റ് താഴ്ന്ന് 60,622 ലെവലിലും നിഫ്റ്റി 80 പോയിന്റ് താഴ്ന്ന് 18,028 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

സൂചിക കണ്‍സോളിഡേഷനിലായതിന്റെ സൂചനയാണിതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി പറയുന്നു. ദിശാ സൂചനകള്‍ അവ്യക്തമാണ്. എങ്കിലും ഹ്രസ്വകാലത്തില്‍ ഇടിവ് പ്രതീക്ഷിക്കാം.

17900-17800 ലെവലില്‍ പിന്തുണ തേടുമ്പോള്‍, 18150-18200 ലായിരിക്കും പ്രതിരോധം.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,014- 17,983-17,934.
റെസിസ്റ്റന്‍സ്: 18,112 – 18,143 – 18,192.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:42,396 – 42,315- 42,184
റെസിസ്റ്റന്‍സ്:42,658- 42,739- 42,870.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
മാരിക്കോ
ഇന്‍ഫോസിസ്
എച്ച്‌സിഎല്‍ടെക്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ടിസിഎസ്
കോടക് ബാങ്ക്
ഐടിസി
എച്ച്ഡിഎഫ്‌സി ബാങ്ക്
എംഎഫ്എസ്എല്‍
കമ്മിന്‍സ് ഇന്ത്യ

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഹൈടെക് പൈപ്പ്‌സ്: മോതിലാല്‍ ഓസ്വാള്‍ ഇക്വിറ്റി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 2 ലക്ഷം ഓഹരികള്‍ 937 രൂപ നിരക്കില്‍ വാങ്ങി. മോതിലാല്‍ ഓസ്വാള്‍ ബിസിനസ് അഡ് വാന്റേജ് ഫണ്ട് സീരീസ് 2 1 ലക്ഷം ഓഹരികള്‍ 936.99 രൂപ നിരക്കില്‍ വാങ്ങി.

ചമന്‍ മെറ്റാലിക്‌സ് ലിമിറ്റഡഡ്: ഹെം സെക്യൂരിറ്റീസ് ലിമിറ്റഡ് പിഎംഎസ് അക്കൗണ്ട് 201000 ഓഹരികള്‍ 55.71 രൂപ നിരക്കില്‍ വാങ്ങി.

ഡെസ്റ്റിനി ലോജിസ്റ്റിക്ക്‌സ്: രാസിക്ക്് ലാല്‍ പി സാംഗവി 60000 ഓഹരികള്‍ 20 രൂപ നിരക്കില്‍ വാങ്ങി.

ജനറല്‍ എഞ്ചിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ ആന്റ് പ്രൊജക്ട്‌സ് ലിമിറ്റഡ്: രസിക്ക് ലാല്‍ സാംഗ്വി 279000 ഓഹരികള്‍ 67 രൂപ നിരക്കില്‍ വാങ്ങി. മാര്‍വാഡി ഷെയേഴ്‌സ് ആന്റ് ഫിനാന്‍സ് ലിമിറ്റഡ് 450000 ഓഹരികള്‍ 67 രൂപ നിരക്കില്‍ വാങ്ങി. താനോ ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റീസ് 1377305 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

ഓര്‍ട്ടിന്‍ ലാബോറട്ടറീസ്: പഞ്ചോളി ഗുഞ്ജന്‍ 69000 ഓഹരികള്‍ 25.6 രൂപ നിരക്കില്‍ വാങ്ങി.

സാബാര്‍ ഫ്‌ലെക്‌സ് ഇന്ത്യ ലിമിറ്റഡ്: സെല്‍വമൂര്‍ത്തി അക്കില്‍ ആന്റ് ഈശ്വരി 180000 ഓഹരികള്‍ 16.68 രൂപ നിരക്കില്‍ വില്‍പന നടത്തി.

ജനുവരി 23 ലെ മൂന്നാം പാദ ഫലങ്ങള്‍

ആക്സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക്, കാനറ ബാങ്ക്, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ആംബര്‍ എന്റര്‍പ്രൈസസ് ഇന്ത്യ, ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍, ബട്ടര്‍ഫ്ലൈ ഗാന്ധിമതി അപ്ലയന്‍സസ്, ഗ്രാന്‍ഡ് ഫാര്‍മ, ഗ്രാവിറ്റ ഇന്ത്യ, എച്ച്എഫ്സിഎല്‍, ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, പൂനവല്ല ഫിന്‍കോര്‍പ്പ്, റൂട്ട് മൊബൈല്‍, ഷോപ്പേഴ്സ് സ്റ്റോപ്പ് സിന്‍ജെന്‍ ഇന്റര്‍നാഷണല്‍, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്, സെന്‍സര്‍ ടെക്‌നോളജീസ് എന്നിവ ത്രൈമാസ വരുമാനത്തിന് മുന്നോടിയായി ശ്രദ്ധനേടും.

X
Top